അച്ഛൻ എവിടെ ? ; പ്രചാരണങ്ങളിലെ സത്യമെന്ത് ? ; മനസ്സു തുറന്ന് മേഘ്നയും അമ്മയും

meghna-vincent-on-fake-news-about-her-life
SHARE

അച്ഛനും അമ്മയും വേർപിരിഞ്ഞെന്നും തന്നെക്കുറിച്ച് നിരവധി വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും തുറന്നുപറഞ്ഞ് സീരിയൽ താരം മേഘ്ന വിൻസെന്റ്. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി മേഘ്നാസ് സ്റ്റുഡിയോ ബോക്സ് എന്ന യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. അമ്മ നിമ്മിയും മേഘ്നയ്ക്ക് ഒപ്പം ഉത്തരങ്ങളുമായി എത്തിയിരുന്നു. 

അച്ഛനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ വന്നിരുന്നു. അദ്ദേഹത്തിന്റെ പേര് വിൻസെന്റ് എന്നാണ്. അച്ഛനും അമ്മയും വേർപിരിഞ്ഞു. ഇപ്പോൾ ചെല്ലാനത്താണ് അദ്ദേഹം താമസിക്കുന്നത്. അവിടെ അടുത്തിടെ കടൽക്ഷോഭമുണ്ടായെന്നും എന്നാൽ അദ്ദേഹം സുരക്ഷിതനും സന്തോഷവാനുമായി ഇരിക്കുന്നുവെന്നും മേഘ്ന പറഞ്ഞു.

എങ്ങനെയാണ് പ്രതിസന്ധികളെ ഇത്ര കരുത്തോടെ നേരിടുന്നതെന്ന ചോദ്യത്തിനും മേഘ്ന മറുപടി നൽകി. ‘‘നിങ്ങള്‍ ആ അരുവിക്കര പ്രസംഗമൊക്കെ കണ്ടിട്ടുണ്ടെങ്കിൽ മനസ്സിലാവും ഞാനെത്ര വലിയ മണ്ടിയായിരുന്നെന്ന്. ആരെയും പെട്ടെന്ന് വിശ്വസിക്കുന്ന ആളായിരുന്നു. നമ്മളിങ്ങനെ പറ്റിക്കപ്പെടാനായി നിന്നു കൊടുത്താൽ ആരും വന്ന് എളുപ്പം പറ്റിച്ച് പോകും. ജീവിതത്തിൽ എന്തു വേണമെങ്കിലും സംഭവിക്കാം. പക്ഷേ നമുക്ക് രണ്ടു സാധ്യതകളുണ്ട്. ഒന്നല്ലെങ്കിൽ അവിടെ കിടക്കാം. അല്ലെങ്കിൽ എഴുന്നേറ്റു നിന്ന് മുന്നേറി കാണിക്കാം’’ – താരം വ്യക്തമാക്കി.

മേഘ്നയെക്കുറിച്ച് നടക്കുന്ന പ്രചാരണങ്ങൾ കാണാറില്ലേ എന്നും എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നുമുള്ള ചോദ്യത്തിന് മുൻപും താരം മറുപടി നൽകിയിട്ടുണ്ട്. ഈ വിഡിയോയിലും അത്തരം പ്രചാരണങ്ങളെക്കുറിച്ച് താരം തുറന്നു പറഞ്ഞു. അറിയുക പോലും ചെയ്യാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും അതെല്ലാം അവഗണിക്കുകയാണ് ചെയ്യാറെന്നും മേഘ്ന വ്യക്തമാക്കി.

English Summary : Meghna Vincent on fake news about her life

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA