ADVERTISEMENT

പ്രണയം തകരുമോ, പങ്കാളി ഉപേക്ഷിച്ചു പോകുമോ, ദാമ്പത്യം വിജയകരമാകുമോ.... ഇത്തരം ചിന്തകൾ ഇല്ലാത്ത പ്രണയികൾ ഉണ്ടാകില്ല. ബന്ധങ്ങൾ അപ്രതീക്ഷിതവും അപ്രവചനാധീതവുമാണ്. എങ്കിലും ഈ സംശയത്തിന് ഉത്തരം കണ്ടെത്താനായി സൈക്കോളജിസ്റ്റുകള്‍ നിര്‍ദ്ദേശിക്കുന്ന മാര്‍ഗങ്ങളില്‍ ഒന്നാണ് 15 ചോദ്യങ്ങൾ. ഇതിലൂടെ ബന്ധത്തെ വിലയിരുത്താനും നീണ്ടുനൽക്കാനുള്ള സാധ്യത പരിശോധിക്കാനും സാധിക്കും.

നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധത്തെ സംബന്ധിക്കുന്ന ഈ ചോദ്യങ്ങൾക്ക് അതെ, അല്ല എന്നിങ്ങനെ ഉത്തരങ്ങൾ നല്‍കുക. കൂടുതല്‍ ചോദ്യങ്ങള്‍ക്കും ഉത്തരം അതെ എന്നാണെങ്കില്‍ നിങ്ങളുടെ പ്രണയം നീണ്ടു നില്‍ക്കാനുള്ള സാധ്യത കൂടുതലാണ്. അതേസമയം മിക്ക ചോദ്യങ്ങള്‍ക്കും അല്ല എന്നതാണ് ഉത്തരമെങ്കില്‍ പ്രണയം ദുസ്സഹമാകാനും തകരാനുമുള്ള സാധ്യത കൂടുന്നു.

1. നിങ്ങളുടെ കാമുകനോ, ജീവിതപങ്കാളിയോ ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങളെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുണ്ടോ, നിങ്ങള്‍ തിരിച്ചും അവരെ സഹായിക്കാറുണ്ടോ ?

2. നിങ്ങളുടെ വികാരങ്ങള്‍ പരസ്പരം പങ്കുവെക്കുന്നതിലും പരസ്പരം താങ്ങാകുന്നതിലും അടുത്ത് ഇടപഴകുന്നതിലും നിങ്ങള്‍ തൃപ്തരും സന്തുഷ്ടരും ആണോ ? 

3. നിങ്ങളെ നിങ്ങളായി തന്നെ അംഗീകരിക്കാന്‍ ജീവിതപങ്കാളി തയ്യാറാണോ ? 

4. തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ പരസ്പരം കൃത്യമായ ആശയവിനിമയത്തിലൂടെ അതു പരിഹരിക്കാന്‍ ശ്രമിക്കാറുണ്ടോ ? 

5. ജീവിതത്തിലെ കാര്യങ്ങളില്‍ ഒരുമിച്ചു തീരുമാനം എടുക്കുന്നവരാണോ നിങ്ങള്‍ ?

6. നിങ്ങളുടെ പങ്കാളിയുടെ ഉറ്റ സുഹൃത്താണോ നിങ്ങള്‍ ? 

7. ഞാന്‍, നീ എന്നിവയേക്കാള്‍ നമ്മള്‍, നാം എന്ന വാക്കുകള്‍ കൂടുതലായി ഉപയോഗിക്കുന്നവരാണോ നിങ്ങള്‍ ? 

8. ബാങ്ക് മുതല്‍ സോഷ്യല്‍ മീഡിയ വരെയുള്ളവരുടെ പാസ്‌വേര്‍ഡുകള്‍ പരസ്പരം പങ്കുവെക്കുന്നവരോ അല്ലെങ്കില്‍ വിശ്വാസത്തോടെ പെരുമാറുന്നവരോ ആണോ ?

9. നിങ്ങളെക്കുറിച്ച് നല്ലത് മാത്രമോ അല്ലെങ്കില്‍ കുറ്റം മാത്രമോ പറയാതെ കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നയാളാണോ പങ്കാളി ? 

10. നിങ്ങളുടെ ഉറ്റസുഹൃത്തുക്കളും പങ്കാളിയുടെ ഉറ്റസുഹൃത്തുക്കളും നിങ്ങളുടെ ബന്ധത്തെ കാണുന്നത് മനോഹരമായ ഒന്നായാണോ ? 

11. അസൂയ , വഞ്ചന, അമിത നിയന്ത്രണം എന്നിങ്ങനെയുള്ള പ്രശ്നങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകുന്ന ജീവിതമാണോ നിങ്ങളുടേത് ?

12. രാഷ്ട്രീയവും മതവും മുതല്‍ വിവാഹക്കാര്യത്തിലും കുട്ടികളുടെ കാര്യത്തിലും വരെ നിങ്ങളുടെ താല്‍പര്യങ്ങള്‍ സമാനമാണോ ?

13. ആവശ്യമെങ്കില്‍ കണക്കു പറയാതെ ജീവിത പങ്കാളിക്കു വേണ്ടി സ്വന്തം താല്‍പര്യങ്ങള്‍ ത്യജിക്കാന്‍ തയ്യാറാകുന്നവരാണോ നിങ്ങള്‍ ?

14. ലൈംഗികതയുടെ കാര്യത്തില്‍ ഇരുവര്‍ക്കുമുള്ളത് സമാനതാല്‍പ്പര്യങ്ങളാണോ ? 

15. രണ്ടുപേരും പരസ്പരം മനസ്സിലാക്കാവുന്ന വൈകാരിക നിലയുള്ളവരാണോ ? 

English Summary : Analyse your Love using 15 questions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com