‘അച്ഛന്‍ ഒരുപാട് ദൂരെയാണ്’ ; രാജാറാമിന്റെ ഓർമയില്‍ സൗഭാഗ്യ, ഛായാചിത്രവുമായി താരാ കല്യാൺ

thara-kalyan-and-sowbhagya-venkitesh-on-rajaram-death-anniversary
SHARE

നടനും നർത്തകനുമായ രാജാറാമിന്റെ ചരമവാർഷികദിനത്തിൽ ഓർമക്കുറിപ്പുമായി മകൾ സൗഭാഗ്യ വെങ്കിടേഷ്. രാജാറാമിനൊപ്പമുള്ള ഒരു ചിത്രവും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിനൊപ്പമുണ്ട്. ജൂലൈ 30ന് ആയിരുന്നു രാജാറാമിന്റെ ഓർമദിനം.

‘‘അച്ഛന്‍ ഒരുപാട് ദൂരെയാണ്. ശരിക്കും ദൂരെ. ഇനിയൊരിക്കലും കാണാനാകില്ല. ഇനിയൊരിക്കലും തൊടാനാകില്ല. പക്ഷേ ഞാൻ എല്ലായ്പ്പോഴും നിങ്ങളെ സ്നേഹിച്ചുകൊണ്ടിരിക്കും അച്ഛാ’’ – സൗഭാഗ്യ കുറിച്ചു. 

താൻ വരച്ച രാജാറാമിന്റെ ചിത്രമാണ് ഭാര്യയും നടിയുമായ താരാ കല്യാൺ പങ്കുവച്ചത്. എന്നെക്കാൾ കൂടുതൽ നിങ്ങളെ സ്നേഹിച്ചു. എവിടെയായിരുന്നാലും സന്തോഷമായും സുരക്ഷിതമായും ഇരിക്കുന്നെന്ന് വിശ്വസിക്കുന്നതായും താരാ ചിത്രത്തോടൊപ്പം കുറിച്ചു.

ഡങ്കിപ്പനി ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2017 ജൂലൈ 30ന് ആയിരുന്നു രാജാറാമിന്റെ അന്ത്യം. ചാനൽ അവതാരകൻ, കൊറിയോഗ്രാഫര്‍ എന്നീ നിലകളിലും രാജാറാം പ്രശസ്തനായിരുന്നു. നൃത്ത അധ്യാപകനായും ശ്രദ്ധേ നേടി. 

English Summary : Actor Rajaram Death Anniversary, Daughter Sawbhagya and Wife Thara Kalyan Shared heart touching notes

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA