ADVERTISEMENT

ഭർത്താവ് ജിജിൻ ജഹാംഗീറിന് ജന്മദിനാശംസ നേർന്ന് നടിയും അവതാരകയുമായ ശ്രീലക്ഷ്മി ശ്രീകുമാർ. സമൂഹമാധ്യമത്തിലാണ് ശ്രീലക്ഷ്മി ഹൃദ്യമായ ആശംസ കുറിച്ചത്. ജിജിനൊപ്പമുള്ള ഒരു ചിത്രവും ‌പങ്കുവച്ചിട്ടുണ്ട്.

‘‘എന്നെ അദ്ഭുതപ്പെടുത്താൻ ഒരിക്കലും മടികാണിക്കാത്ത എന്റെ അമേസിങ് ഹസ്ബന്റിന് ജന്മദിനാശംസകൾ. നിങ്ങൾ നിങ്ങളായിരിക്കുന്നതിനും എന്നെ സന്തോഷവതിയാക്കാൻ ചെയ്യുന്ന കാര്യങ്ങൾക്കും നന്ദി. ഒരോ നിമിഷത്തിലും ഓരോ ശ്വാസത്തിലും ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. നമ്മൾ മികച്ച ജോഡികൾ തന്നെയാണ്.’’- ശ്രീലക്ഷ്മി കുറിച്ചു.

നടൻ ജഗതി ശ്രീകുമാറിന്റെ മകളായ ശ്രീലക്ഷ്മി അഞ്ചു വർഷം നീണ്ട പ്രണയത്തിനുശേഷം 2019 നവംബറിലാണ് ജിജിന്‍ ജഹാംഗീറിനെ വിവാഹം ചെയ്യുന്നത്. ജിജിൻ ദുബായിൽ കൊമേഴ്ഷ്യൽ പൈലറ്റ് ആണ്. വിവാഹശേഷം ദുബായിലാണ് താമസം. 

English Summary : Sreelakshmi Sreekumar Birthday wishes to Husband

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com