കാമുകിക്ക് മുടി കൊഴിച്ചിൽ ; മുടി നീക്കം ചെയ്ത് യുവാവിന്റെ പിന്തുണ; കണ്ണു നിറച്ച് വിഡിയോ

boyfriend-shaving-head-to-support-his-girlfriend
SHARE

മുടി കൊഴിച്ചിൽ മൂലം ബുദ്ധിമുട്ടുന്ന കാമുകി പിന്തുണയുമായി തന്റെ മുടി ഷേവ് ചെയ്ത യുവാവിന്റെ വിഡിയോ വൈറലാകുന്നു. മുൻ ബാസ്കറ്റ് ബോൾ താരമായ റെക്സ് ചാപ്മാന്‍ ആണ് ഹൃദ്യമായ ഈ വിഡിയോ ട്വീറ്റ് ചെയ്തത്. 59 സെക്കന്റാണ് വിഡിയോയുടെ ദൈർഘ്യം.

കാമുകിയുടെ മുടി ട്രിമ്മർ ഉപയോഗിച്ച് നീക്കം ചെയ്തശേഷം യുവാവ് തന്റെ മുടിയും നീക്കം ചെയ്യാൻ തുടങ്ങി. ഇതു കണ്ട് കാമുകി കരയുന്നതും യുവാവ് കെട്ടിപ്പിടിച്ച് ഉമ്മ നൽകുന്നതുമാണ് വിഡിയോയിലുള്ളത്. ‘‘അലോപേഷ്യയെ തുടർന്നുള്ള മുടികൊഴിച്ചിൽ മൂലം അവന്റെ കാമുകി ബുദ്ധിമുട്ടുകയായിരുന്നു. മനുഷ്യത്വം’’ – വിഡിയോ പങ്കുവച്ച് റെക്സ് ചാപ്മാന്‍ കുറിച്ചു.

ജൂലൈ 30ന് റെക്സ് പങ്കുവച്ച ഈ വിഡിയോ ഇതുവരെ 1.2 കോടി വ്യൂസും 40,000 റീട്വീറ്റും നേടി. കാമകുനെ അഭിനന്ദിച്ച് നിരവധി കമന്റുകളുണ്ട്. ഇരുവരും ഒന്നിച്ച് ദീർഘകാലം ജീവിക്കട്ടെ എന്നും സോഷ്യൽ ലോകം ആശംസിക്കുന്നു. 

English Summary : boyfriend shaving the head of his girlfriend, video goes viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA