‘സമീർ ആത്മഹത്യ ചെയ്യരുതായിരുന്നു’ ; ഓർമകൾ പങ്കുവച്ച് നടി ഷ്രീനു പരീഖ്

shrenu-parikh-on-co-star-sameer-sharmas-suicide
SHARE

ആത്മഹത്യ ചെയ്ത ഹിന്ദി സീരിയൽ താരം സമീർ ശർമയുടെ ഓർമകൾ പങ്കുവച്ച് നടി ഷ്രീനു പരീഖ്. ‘ഇസ് പ്യാർ കോ ക്യാ നാം ധൂൻ’ എന്ന സീരിയലിൽ സമീറിന്റെ സഹാതരമായിരുന്നു ഷ്രീനു. സമീറിന്റെ മരണ വാർത്ത ഹൃദയം തകർക്കുന്നു എന്നാണ് ഇ ടൈംസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞത്.

2011-12 വർഷങ്ങളിലായിരുന്നു ‘ഇസ് പ്യാർ കോ ക്യാ നാം ധൂൻ’ സംപ്രേഷണം ചെയ്തത്. ‘‘അദ്ദേഹവുമായി ഇപ്പോൾ ആശയവിനിമയം ഉണ്ടായിരുന്നില്ല. പക്ഷേ, ഒന്നിച്ച് ജോലി ചെയ്തപ്പോൾ ഒരുപാട് നല്ല ഓർമകളാണ് ലഭിച്ചിട്ടുള്ളത്. രണ്ടു വർഷമാണ് സമീറിനൊപ്പം പ്രവര്‍ത്തിച്ചത്. അദ്ദേഹം മികച്ച നടനായിരുന്നു. എപ്പോഴും സന്തുഷ്ടനായിരുന്നു. മാത്രമല്ല ഈ ലോകത്തെക്കുറിച്ചും സമകാലീന സംഭവങ്ങളെ കുറിച്ചും വളരെയധികം അറിവുകൾ ഉണ്ടായിരുന്നു. നിരവധി തമാശകളും പറയും. എന്താണ് അദ്ദേഹത്തിന് സംഭവിച്ചതെന്നോ  ഇങ്ങനെ ചെയ്യാൻ കാരണമെന്നോ എനിക്കറിയില്ല. അദ്ദേഹം ഒരിക്കലും ഇങ്ങനെ ചെയ്യരുതായിരുന്നു. ഈ വാർത്ത വളരെ കഠിനവും ഹൃദയഭേകവുമാണ്’’– ഷ്രീനു പറഞ്ഞു.

മുംബൈ മലാഡ് വെസ്റ്റിലെ തന്റെ ഫ്ലാറ്റിലാണ് സമീർ ശർമ തൂങ്ങി മരിച്ചത്. സെക്യൂരിറ്റി ജീവനക്കാരനാണ് അടുക്കളയിലെ സീലിങ്ങിൽ തൂങ്ങി നിൽക്കുന്ന മൃതദേഹം കണ്ടത്. രണ്ടു ദിവസത്തെ പഴക്കുമുണ്ടായിരുന്നെന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

‘യെ റിഷ്ദ ഹെ പ്യാർ കാ’ എന്ന പരമ്പരയിൽ അഭിയിച്ചു വരികയായിരുന്നു. കഹാനി ഘർ ഘർ കി’, ‘ക്യുങ്കി സാസ് ഭി കഭി ബാഹു തി’ എന്നീ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.

English Summary : Shrenu Parikh on Iss Pyaar Ko Kya Naam Doon co-star Sameer Sharma's suicide

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA