‘കാണാൻ വയ്യാത്ത കാഴ്ചയുടെ സൃഷ്ടി’ ; ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് ശിൽപി ഡാവിഞ്ചി സുരേഷ്

clay-sculpture-to-pay-homage-to-those-who-died-in-the-landslide
SHARE

രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽ മരിച്ചവർക്ക് ആദരാഞ്ജലി അർപ്പിച്ച് കളിമൺ രൂപവുമായി ശിൽപി ഡാവ‍ഞ്ചി സുരേഷ്. ‘കാണാൻ വയ്യാത്ത കാഴ്ചയുടെ കളിമൺ സൃഷ്ടി’ എന്ന പേരിൽ മണ്ണിൽ പുതഞ്ഞു കിടക്കുന്ന മനുഷ്യന്റെ രൂപമാണ് സുരേഷ് ഒരുക്കിയത്. ഇതിന്റെ നിർമാണ വിഡിയോ ഡാവിഞ്ചി സുരേഷ് ക്രിയേഷൻസ് എന്ന യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. 

‘‘തുടർച്ചയായി പിന്തുടരുന്ന ദുരന്ത വാർത്തകളുടെ ഓർമകൾ വേട്ടയാടുമ്പോഴും ഒന്നും സംഭവിക്കരുതേ എന്ന് പ്രാർഥിക്കുകയാണ്. നടുക്കുന്ന, വേദനിപ്പിക്കുന്ന വാർത്തകളുടെ ആത്മസംഘർഷം രാജമലയിലെ കാണാൻ വയ്യാത്ത കാഴ്ചയുടെ സൃഷ്ടി കളിമണ്ണിൽ തീര്‍ക്കുകയാണ്.

രാജമലയിലെ പ്രകൃതി ദുരന്തത്തിലും കരിപ്പൂരിലെ വിമാന അപകടത്തിലും മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ’’– ഡാവിഞ്ചി സുരേഷ് വിഡിയോയ്ക്കൊപ്പം കുറിച്ചു.

സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുൾെപാട്ടൽ ദുരന്തമാണ് പെട്ടിമുടിയിലേത്. നയ്മക്കാട് എസ്റ്റേറ്റിൽ തൊഴിലാളികളുടെ ലയത്തിനു സമീപമാണ് ഉരുൾപൊട്ടിയത്. ഇതുവരെ 52 മൃതദേഹങ്ങളാണ് ഇവിടെനിന്നു കണ്ടെടുത്തത്. തിരച്ചിൽ ഇപ്പോഴും തുടരുകയാണ്.

English Summary : Artist Da Vinci Suresh pays homage to the victims of the landslide

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA