ADVERTISEMENT

അധികമൊന്നും അറിയാത്തതുകൊണ്ടാണ് അച്ഛനെക്കുറിച്ച് സംസാരിക്കാത്തതെന്നും തനിക്ക് ഏഴു വയസ്സുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണമെന്നും അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയപ്പോഴാണ് താരം അച്ഛനെക്കുറിച്ച് മനസ്സു തുറന്നത്. അച്ഛന്‍ ഹരിദാസിന്റെ ഒരു ഛായാചിത്രവും രഞ്ജിനി വിഡിയോയിൽ കാണിച്ചു.

രഞ്ജനി അച്ഛനെക്കുറിച്ച് അധികമൊന്നും സംസാരിക്കാറില്ല. അദ്ദേഹത്തിന്റെ ഫോട്ടോ ഒരിക്കലും കാണിച്ചിട്ടുമില്ല. അതൊന്ന് കാണിക്കാമോ എന്നായിരുന്നു ചോദ്യം. ഇക്കാര്യം സത്യമാണ്. തനിക്ക് ഏഴു വയസ്സുള്ളപ്പോൾ മരിച്ച അദ്ദേഹത്തെക്കുറിച്ച് വളരെക്കുറച്ച് ഓർമകൾ മാത്രമേ ഉള്ളൂ എന്നതാണ് ഇതിനു കാരണം. അദ്ദേഹം എങ്ങനെയുള്ള ആളായിരുന്നു എന്നു പോലും എനിക്കറിയില്ല. അനിയന് അപ്പോൾ ഒൻപത് മാസമായിരുന്നു പ്രായമെന്നും അവന് അദ്ദേഹത്തെ കണ്ട ഓർമപോലും ഇല്ലെന്നും രഞ്ജിനി മറുപടി നൽകി.

അമ്മയുടെ വീട്ടിൽനിന്ന് എടുത്തുകൊണ്ടു വന്ന അച്ഛന്റെ ഛായാചിത്രമാണ് രഞ്ജിനി വിഡിയോയിൽ കാണിച്ചത്. അച്ഛന്റെ വളരെക്കുറച്ച് ചിത്രങ്ങളോ ഉള്ളുവെന്നും മിക്കതും വിവാഹങ്ങൾക്ക് പോയപ്പോൾ എടുത്ത ഗ്രൂപ്പ് ഫോട്ടോകൾ ആണെന്നും രഞ്ജി പറഞ്ഞു. 

യുവർ ചോദ്യം മൈ ഉത്തരം എന്നു പേരിട്ട വിഡിയോയിൽ 25 ചോദ്യങ്ങൾക്കാണ് രഞ്ജിനി മറുപടി നൽകിയത്. രഞ്ജിനിയുടെ വിവാഹം, പ്രണയം, കുടുംബം ബാല്യകാലം, നിലപാടുകൾ എന്നിവയെക്കുറിച്ചെല്ലാം ചോദ്യങ്ങൾ ഉണ്ടായിരുന്നു.

English Summary : Ranjini Haridas about her father and life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com