ജീവിതം സുന്ദരമാക്കിയ ബെസ്റ്റ് ഫ്രണ്ട് ; ഭർത്താവിന് ജന്മദിനാശംസയുമായി സരയു

sarayu-mohan-birthday-wishes-to-husband-sanal-dev
SHARE

ഭർത്താവ് സനൽ വി. ദേവന്റെ ജന്മദിനത്തിൽ ആശംസ കുറിപ്പുമായി നടി സരയു മോഹൻ. ഒരോ വര്‍ഷം പിന്നിടുമ്പോഴും സനലിനോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുകയാണെന്ന് സരയു സമൂഹമാധ്യമത്തിൽ പങ്കുവച്ച ആശംസയിൽ കുറിച്ചു. സനലിനൊപ്പമുള്ള രസകരമായ ചിത്രങ്ങളും കുറിപ്പിനൊപ്പമുണ്ട്.  

സരയുവിന്റെ കുറിപ്പ് വായിക്കാം;  

വർഷങ്ങൾ കഴിയുംതോറും നിന്നോടുള്ള പ്രണയത്തിന്റെ തീവ്രത കൂടുന്നത് അതിലുമേറെ ഞാൻ നിന്നിലെ സുഹൃത്തിനെ സ്നേഹിക്കുന്നത് കൊണ്ടാണ്....

ജീവിതം സ്വപ്നംപോൽ സുന്ദരമാക്കിയ എന്റെ ബെസ്റ്റ് ഫ്രണ്ടിന്, അന്തർമുഖത്തിന്റെ ആദ്യതലത്തിനപ്പുറം അടുപ്പമുള്ള കൂടിച്ചേരലുകളിലെ അലമ്പന്, സിനിമാപ്രാന്തന്, കലൂർക്ക് പോയ എന്നേം കൊണ്ട് വാ ഊട്ടിക്ക് പോകാന്നും പറഞ്ഞ് നിന്ന നിൽപ്പിൽ വണ്ടി വിട്ട യാത്രാകിറുക്കന്, ഒരായിരം ജന്മദിനാശംസകൾ...

കൂടുതൽ യാത്രകളിലേക്ക്, ഇഷ്ടങ്ങളിലേക്ക് നീങ്ങട്ടെ ഈ വർഷം....

പിറന്നാൾ ഉമ്മകൾ.....

സിനിമയിൽ അസോഷ്യേറ്റ് ഡയറക്ടറാണ് സനൽ. ലോഹിതദാസിന്റെ ചക്കരമുത്തിലൂടെ സിനിമയിലെത്തിയ സരയു, കപ്പല് മുതലാളി എന്ന സിനിമയിൽ നായികയായി. സീരിയലുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും ഇപ്പോൾ മിനിസ്ക്രീനില്‍ സജീവ സാന്നിധ്യമാണ് സരയു.

English Summary : Sarayu Mohan birthday wishes to husband 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA