എന്താ നന്നാവാത്തെ എന്ന് ആര്യ; മറുപടിയുമായി വീണ നായർ

veena-nair-question-and-answer-section
SHARE

സമൂഹമാധ്യമത്തിലൂടെ ചോദ്യങ്ങള്‍ക്ക് മറുപടി നൽകുന്ന ‘ആസ്ക് മീ എ ക്വസ്റ്റ്യൻ’ സെക്ഷനിൽ വീണ നായരോട് ചോദ്യവുമായി സുഹൃത്തും നടിയുമായ ആര്യ. നീ എന്താ പെണ്ണേ നന്നാവാത്തേ എന്ന ആര്യയുടെ രസകരമായ ചോദ്യത്തിന് ‘നിന്റെ കൂടെ അല്ലേ കൂട്ട് പിന്നെ എങ്ങനെ പെണ്ണേ ഞാൻ നന്നാവാ’ എന്നായിരുന്നു വീണയുടെ കുസൃതി നിറഞ്ഞ മറുപടി. എല്ലാ കാര്യത്തിലും പരസ്പരം പിന്തുണച്ച് ഒപ്പം നിൽക്കുന്ന സൗഹൃദമാണ് ആര്യയുമായി ഉള്ളതെന്നും ഒരു ചോദ്യത്തിന് വീണ മറുപടി നൽകി.

ഭര്‍ത്താവിന്റെ മുഴുവന്‍ പേരെന്താണെന്ന ചോദ്യത്തിനും രസകരമായൊരു ഉത്തരമായിരുന്നു വീണ നല്‍കിയത്. ‘നാട്ടിലും വീട്ടിലും കൂട്ടുകാര്‍ക്കിടയിലും അവന്‍ സ്വാതി സുരേഷ് ബൈമി. റേഡിയോ ശ്രോതാക്കള്‍ക്ക് അവന്‍ ആര്‍ജെ അമാന്‍. എനിക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കും അവന്‍ കണ്ണേട്ടന്‍’– താരം കുറിച്ചു.

ഇപ്പോൾ ഗൾഫിലാണ് വീണയുള്ളത്. അടുത്ത മാസം നാട്ടിലേക്ക് വരുമെന്നെും കോവിഡ് മാറട്ടെ എന്നതാണ് ഇപ്പോഴുള്ള ആഗ്രഹമെന്നും താരം വ്യക്തമാക്കി. 

English Summary : Actress Veena Nair about Arya Badai

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA