ADVERTISEMENT

കൂലിപ്പണിക്ക് പോയി പഠിച്ച് പ്ലസ് ടു പരീക്ഷയ്ക്ക് ഫുൾ എപ്ലസ് വാങ്ങി അഭിമാനമായ ജയസൂര്യയെന്ന മിടുക്കന്‍ ഉടൻ പണത്തിലൂടെ പ്രേക്ഷക ഹൃദയത്തിലേക്ക്. ജയസൂര്യ ജീവിതവും പോരാട്ടവും പറഞ്ഞെത്തിയ എപ്പിസോഡിൽ സ്നേഹം നിറച്ച് അമ്മയും ഒപ്പമുണ്ടായിരുന്നു. ജയസൂര്യയുടെ പോരാട്ട വീര്യത്തിന് ഒരു ലക്ഷം രൂപയാണ് സമ്മാനമായി ലഭിച്ചത്. നാലു വര്‍ഷം കൂടി കൂലിപ്പണി എടുത്താലാണ് തനിക്ക് ഇത്ര പണം കിട്ടുക എന്നായിരുന്നു സമ്മാനത്തെക്കുറിച്ച് ജയസൂര്യയുടെ പ്രതികരണം.

മലപ്പുറം കോട്ടയ്ക്കൽ രാജാസ് ഹയർസെക്കന്ററി സ്കൂളിലെ വിദ്യാര്‍ഥിയായിരുന്ന ജയസൂര്യ ജീവിതസാഹചര്യങ്ങളോട് പടവെട്ടിയാണ് മിന്നുന്ന വിജയം നേടിയത്. കിടപ്പിലായ അച്ഛനും ആക്രി പെറുക്കി വിറ്റ് ഉപജീവനത്തിനുള്ള പണം കണ്ടെത്തുന്ന അമ്മയ്ക്കും മെച്ചപ്പെട്ട ജീവിതം എന്ന ലക്ഷ്യത്തോടെയാണ് ജയസൂര്യയുടെ ജീവിത പോരാട്ടം.

പണിയെടുക്കണ്ട പഠിച്ചാൽ മതി എന്ന് പറയുമായിരുന്നെങ്കിലും അമ്മ ഒറ്റയ്ക്ക് കഷ്ടപ്പെടുന്നത് വേദനിപ്പിച്ചതുകൊണ്ടാണ് ജയസൂര്യയും പണിക്കു പോയത്. ആക്രി പെറുക്കാനും ഹോട്ടലിൽ സപ്ലെയറായും മറ്റു കൂലിപ്പണികൾക്കും പോകുന്നതിനൊപ്പം നന്നായി പഠിച്ച് മുന്നേറുകയായിരുന്നു. 

വിഡിയോ കാണാം; 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com