ഗർഭ വിവരം പങ്കുവച്ച് ഇരട്ട സഹോദരങ്ങളെ വിവാഹം ചെയ്ത ഇരട്ട സഹോദരിമാർ

twin-sisters-who-married-identical-twin-brothers-announce-pregnancies
SHARE

കാണുന്നവരിൽ ഒരുപാട് കൗതുകം ജനിപ്പിക്കുന്നതാണ് ഐഡന്റിക്കൽ ട്വിൻസ് ആയ ബ്രിട്നിയുടെയും ബ്രിയാനയുടെയും ജീവിതം. തങ്ങളുടെ രൂപത്തിലെ സാമ്യത ആഘോഷമാക്കി ജീവിച്ച അമേരിക്കൻ വംശജരായ ഇവർ ഐഡന്റിക്കൽ ട്വിൻസ് ആയ സഹോദരങ്ങളെയാണ് വിവാഹം ചെയ്തത്. ഈ ഇരട്ട വിവാഹം വളരെയധികം വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇപ്പോഴിതാ ഗർഭിണികളാണെന്ന വിശേഷം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ഈ സഹോദരിമാർ.

വിവാഹം കഴിഞ്ഞ് രണ്ടു വർഷം പിന്നിടുമ്പോഴാണ് വീണ്ടും ഇരട്ട മധുരവുമായി ഇവരെത്തുന്നത്. @salyerstwins എന്ന ഇൻസ്റ്റഗ്രാം പേജില്‍ സ്വിം സ്യൂട്ടിലുള്ള രസകരമായ ഒരു ചിത്രം പങ്കുവച്ചാണ് ഇക്കാര്യം അറിയിച്ചത്. ഇതൊരു ആകാംക്ഷയുണ്ടാക്കുന്ന അനുഭവമാണെന്നും തങ്ങളുടെ മക്കൾ കസിൻസ് അല്ല സഹോദരങ്ങൾ തന്നെയായിരിക്കുമെന്നും അക്ഷമയോടെ അവർക്കു വേണ്ടി കാത്തിരിക്കുകയാണെന്നും ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്.

2018ൽ ആയിരുന്നു ബ്രിയാനയും ബ്രിട്നയും വിവാഹം. ‘Twice Upon a Time’ എന്ന േപരിൽ നടത്തിയ ഇവരുടെ വിവാഹചടങ്ങുകളും ആഘോഷങ്ങളും വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. ഇതുവരെയുള്ള ജീവിതത്തിൽ ഒന്നിച്ച്, ഒരുപോലെ ജീവിച്ച തങ്ങൾക്ക് ഇനിയും അത് തുടരണമെന്നാണ് ആഗ്രഹമെന്ന് അന്നു ബ്രിട്നി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഒരുപോലെ മക്കളെ വളർത്തണമെന്നും രണ്ടു പേർക്കും ഇരട്ട കുട്ടികൾ ആകണമെന്ന ആഗ്രഹമുണ്ടെന്നും അവർ തുറന്നു പറഞ്ഞിരുന്നു.

English Summary : Identical Twin Sisters Who Married Identical Twin Brothers Both Announce Their Pregnancies

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA