നാലാം വിവാഹ വാർഷികം; രസകരമായ കുറിപ്പുമായി നടി ശിൽപ ബാല

actress-shilpa-bala-wedding-anniversary
SHARE

നാലാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് നടിയും അവതാരകയുമായ ശിൽപ ബാല. ഭർത്താവ് വിഷ്ണു ഗോപാലിനൊപ്പമുള്ള ഒരു ചിത്രവും രസകരമായ കുറിപ്പുമാണ് ശിൽപ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.  

‘‘നാലു വർഷം മുൻപ് കൃത്യം ഈ സമയത്ത് ഞങ്ങൾ തൊട്ടടുത്തിരുന്ന് സദ്യ കഴിക്കുകയും അത് പകർത്തുകയായിരുന്ന ക്യാമറാമാനെയും ഫൊട്ടോഗ്രഫറേയും നോക്കി ചിരിക്കുകയുമായിരുന്നു. നാലു വർഷം പിന്നിട്ട് ഒരു കുഞ്ഞുമായ ഈ സമയത്ത് ഞങ്ങൾ പരസ്പരം വായിൽ ഭക്ഷണം നിറയ്ക്കുന്നു. അങ്ങനെ ഞങ്ങളിൽ ഒരാളുടെ സംസാരം നിർത്തുന്നു.

ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി മൈ ലോബ്സ്റ്റർ 

നിബന്ധനകളില്ലാതെ ഞാൻ സ്നേഹിക്കുന്ന മറ്റാരുമില്ല’’– ശിൽപ കുറിച്ചു.

2016 ഓഗസ്റ്റ് 18ന് ആയിരുന്നു ശിൽപബാലയുടേയും ഡോ. വിഷ്ണു ഗോപാലിന്റെയും വിവാഹം. രണ്ടു വയസ്സുകാരി യാമിയാണ് മകൾ.

English Summary : Shilpa Bala on Wedding Anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA