‘ഉള്ളിൽ ഒരു കുറ്റബോധം തോന്നുന്നു’ ; സിന്ദയുടെ മരണത്തിൽ അനുശോചിച്ച് മഞ്ജു പത്രോസ്

manju-patrose-condoles-on-hair-stylist-zinda-devis-death
SHARE

മലയാള സിനിമയിലെ പ്രശസ്ത കേശാലങ്കാര വിദഗ്ദ്ധ സിന്ദാദേവിയുടെ നിര്യാണത്തിൽ വേദന പങ്കുവച്ച് നടി മഞ്ജു പത്രോസ്. കുറച്ച് തവണ ഒന്നിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും സിന്ദ കടന്നു പോയ കഠിനമായ നിമിഷങ്ങളെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നും മഞ്ജു സമൂഹമാധ്യമത്തിൽ കുറിച്ചു. സിന്ദയ്ക്കൊപ്പമുള്ള ഒരു ചിത്രവും പങ്കുവച്ചിട്ടുണ്ട്.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഓഗസ്റ്റ് 18ന് രാവിലെ 7.30 ന് ആയിരുന്നു സിന്ദയുടെ അന്ത്യം. അർബുദ ബാധിതയായിരുന്നു. 2011 ൽ പുറത്തിറങ്ങിയ നാടകമേ ഉലകം ആണ് ഹെയർ സ്റ്റൈലിസ്റ്റ് ആയി പ്രവർത്തിച്ച ആദ്യ സിനിമ. അമ്പതോളം സിനിമകളിലും സീരിയലുകളിലും പ്രവർത്തിച്ചിട്ടുണ്ട്.

മഞ്ജു പത്രോസിന്റെ കുറിപ്പ് ;

‘‘ഇന്ന് സ്നേഹയുടെ ഫോൺ കോളിലൂടെയാണ് അറിഞ്ഞത് ‘സിന്ദ’ നീ അർബുദത്തിന് കീഴടങ്ങി എന്ന്. വളരെ ചുരുക്കം ചില വർക്കുകളിലേ എന്റെ കൂടെ ഹെയർഡ്രസ്സർ ആയി നീ പ്രവർത്തിച്ചിട്ടുള്ളൂ. എങ്കിലും നിന്നെ ഞാൻ മറന്നിട്ടില്ല. ഇടയ്ക്കൊക്കെ നീ വിളിക്കുമായിരുന്നു. നീ കടന്നുപോയ ദുർഘടം പിടിച്ച നിമിഷങ്ങൾ ഒന്നും ഞാൻ അറിഞ്ഞിരുന്നില്ല. എവിടെയോ ഉള്ളിൽ ഒരു കുറ്റബോധം തോന്നുന്നു. കാണാമറയത്ത് എങ്ങോ മറഞ്ഞ നിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു’’

ഇന്ന് സ്നേഹയുടെ ഫോൺ കോളിലൂടെയാണ് അറിഞ്ഞത് "സിന്ത" നീ അർബുദത്തിന് കീഴടങ്ങി എന്ന്😥.. വളരെ ചുരുക്കം ചില വർക്കുകളിൽ മാത്രം...

Posted by Manju Sunichen on Tuesday, 18 August 2020

English Summary : Manju Pathrose condoles on Sinda Devi's death

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA