ADVERTISEMENT

വിവാഹത്തിനുശേഷമുള്ള മധുവിധു ദാമ്പത്യത്തിലെ വളരെ മനേഹരമായ കാലഘട്ടമാണ്. പുതമോടി നിറഞ്ഞ ഈ മധുവിധു ആറു മാസം മുതൽ 1 വര്‍ഷക്കാലം വരെ നീണ്ടു നിൽക്കും. ഇണക്കവും പിണക്കവും റൊമാൻസുമെല്ലാം ചേർന്ന് അതിമനോഹരമായ നാളുകൾ. പങ്കാളികൾ പരസ്പരം കൂടുതൽ അറിയുന്നതും അടുക്കുന്നതും കണ്ടെത്തുന്നതും മധുവിധു കാലത്തായിരിക്കും. 

എന്നാൽ പലരുടേയും മധുവിധുവിന് ശേഷമുള്ള കാലഘട്ടം ഇത്രയും കളർഫുൾ ആകണമെന്നില്ല. ചിലപ്പോൾ വിരസതയിലേക്കും മടുപ്പിലേക്കും വരെ പങ്കാളികൾ എത്തിച്ചേരാം. പങ്കാളിയ്ക്ക് തന്നോട് സ്നേഹം കുറയുന്നുണ്ടോ എന്ന സംശയം മധുവിധു കാലത്തിന് ശേഷം പിടികൂടുന്നവരുണ്ട്. എന്നും പുതുമോടിയോടെ ജീവിതം ആസ്വദിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് സാധ്യമാക്കുകയും ചെയ്യാം. 

1. സമയം

ജീവിതത്തിൽ സമയത്തേക്കാൾ വിലയുള്ള മറ്റൊന്നില്ല. എത്ര തിരക്കിലായാലും പങ്കാളിയ്ക്ക് വേണ്ടി സമയം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. സ്നേഹത്തോടെയും സന്തോഷത്തോടെയും ചെലവഴിക്കുന്ന ഈ സമയം ബന്ധം ദൃഢമാക്കും.

2.ആശയവിനിമയം

എല്ലാ ദിവസവും പരസ്പരം സംസാരിക്കുക. സത്യസന്ധവും മനസ്സു തുറന്നുമായ സംഭാഷണങ്ങൾ ആരോഗ്യകരമായ ബന്ധം സൃഷ്ടിക്കും. തനിക്ക് എന്തും പറയാവുന്ന ആളാണ് പങ്കാളി എന്ന ചിന്ത ജീവിതത്തെ കൂടുതൽ മനോഹരമാക്കും.

3.പുതുമ

എല്ലാത്തിലും പുതുമ കണ്ടെത്തുന്നത് ബന്ധത്തിൽ നല്ല മാറ്റങ്ങൾക്ക് തുടക്കമിടും. അത് നല്ല ഓർമകൾ സമ്മാനിക്കുകയും പുതിയ കാര്യങ്ങൾ മനസ്സിലാക്കാനും കംഫർട്ട് സോണുകൾ ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യും.

4.മോട്ടിവേഷൻ

പരസ്പരം എല്ലാകാര്യങ്ങളിലും പ്രചോദനം നൽകുന്നത് നല്ലതാണ്. സ്വപ്നങ്ങളും ലക്ഷ്യങ്ങളും പങ്കുവെക്കുമ്പോൾ അത് തന്റെ പങ്കാളിയെ കൂടുതൽ അറിയാൻ പ്രാപ്തമാക്കും. കൂടുതൽ വിശ്വാസവും ധൈര്യവും നൽകും.

5.പോസിറ്റീവ്

എപ്പോഴും പോസിറ്റിവായ കാര്യങ്ങൾ മാത്രം സംസാരിക്കുകയും നെഗറ്റിവിറ്റിയെ ജീവിതത്തിൽ നിന്നും അകറ്റി നിർത്തുകയും ചെയ്യുക. പങ്കാളി  ചെറിയ കാര്യങ്ങൾ ചെയ്താൽ പോലും അഭിനന്ദിക്കുന്നതും പിന്തുണയ്ക്കുന്നതും ബന്ധങ്ങളെ കൂടുതൽ മനോഹരവും കൂടുതൽ സുന്ദരവുമാക്കും.

English Summary : Tips to keep relationship  healthy after honeymoon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com