അഭിനയിക്കാൻ തീരുമാനിച്ചതിന് കാരണം സൗഭാഗ്യ; തുറന്നു പറഞ്ഞ് അർജുൻ

arjun-somasekhar-about-his-acting-career
SHARE

സൗഭാഗ്യയോട് ഇല്ലെന്നു പറയാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് അഭിനയിക്കാൻ തീരുമാനിച്ചതെന്ന് അർജുൻ സോമശേഖര്‍. ടിക്ടോക്കിലെ പരിചയമുണ്ടായിരുന്നതിനാൽ അഭിനയിക്കാൻ അപരിചിതത്വം തോന്നിയില്ലെന്നും വനിത ഓൺലൈന് നൽകിയ അഭിമുഖത്തിൽ അർജുൻ പറഞ്ഞു. അഭിനേത്രിയും നർത്തകിയുമായ താരകല്യാണിന്റെ മകളും ടിക്ടോക് താരവുമായ സൗഭാഗ്യയുടെ ഭർത്താവായ അർജുൻ ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അഭിയരംഗത്തേക്ക് എത്തുന്നത്.

സൗഭാഗ്യയുമായുള്ള വിവാഹശേഷം ചാനൽ അഭിമുഖങ്ങളിൽ പങ്കെടുത്തപ്പോഴാണ് ചക്കപ്പഴത്തിന്റെ സംവിധായകൻ അർജുനെ ശ്രദ്ധിക്കുന്നത്. ഇതാണ് അഭിനയരംഗത്തേക്ക് വഴിതുറന്നത്. അവസരം വന്നപ്പോൾ സൗഭാഗ്യയും താരാ കല്യാണും ചെയ്തു നോക്കി തീരുമാനിക്കാം എന്നു പറഞ്ഞു. സൗഭാഗ്യയോട് ഇല്ല എന്നു പറയാൻ ഇഷ്ടമില്ലാത്തതിനാൽ അർജുൻ അഭിനയിക്കാൻ തീരുമാനിക്കുകയായിരുന്നു.

ടിക്ടോക് ചെയ്യുമ്പോൾ സൗഭാഗ്യ നൽകിയ നിർദേശങ്ങളും നൃത്ത പരിചയവും അഭിനയത്തിന് ഗുണമായെന്ന് അർജുൻ പറയുന്നു. തിരുവനന്തപുരം സ്വദേശിയായ അർജുൻ നർത്തകനും ടാറ്റൂ ആർടിസ്റ്റുമാണ്.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാൻ ഇവിടെ ക്ലിക് ചെയ്യുക

English Summary : Arjun Somasekhar on acting career

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA