ADVERTISEMENT

തെങ്ങുകയറുന്ന പെൺകുട്ടി എന്ന പേരിൽ നാട്ടിൽ പ്രശസ്തയാണ് മലപ്പുറം കാടാമ്പുഴ സ്വദേശിനി ശ്രീദേവി. കോവിഡ് മൂലം കുടുംബത്തിലുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് പിജി ബിഎഡ് വിദ്യാർഥിനിയായ ശ്രീദേവിയെ അച്ഛന്റെ തൊഴിലായ തെങ്ങുകയറ്റത്തിലേക്ക് എത്തിക്കുന്നത്. ജീവിത പോരാട്ടത്തിന്റെ ഈ കരുത്തുമായാണ് മഴവിൽ മനോരയിലെ ഉടൻ പണം 3.0 ഗെയിം ഷോയിൽ ശ്രീദേവി എത്തിയത്.

കോവിഡ് വ്യാപനത്തോടെ പഠിച്ചതുമായി ബന്ധപ്പെട്ട ജോലിയൊന്നും ചെയ്യാൻ പറ്റിയ അവസ്ഥയില്ല. ആളുകളുമായി അധികം സമ്പർക്കത്തിൽ ഏർപ്പെടുന്ന ജോലിയൊന്നും ചെയ്യാനുമാവില്ല. ആ വിഷമത്തിൽ വീട്ടിലിരുന്ന് ആലോചിച്ചപ്പോഴാണ് അച്ഛൻ പണ്ട് അപകടം പറ്റി കിടന്നപ്പോൾ പറഞ്ഞ വാക്കുകൾ ശ്രീദേവിക്ക് ഓർമ വരുന്നത്. ഒരു ആണ്‍കുട്ടി ഉണ്ടായിരുന്നെങ്കിൽ തെങ്ങുകയറ്റത്തിന് പോകുമ്പോൾ സഹായമായേനെ എന്ന രീതിയിലാണ് അച്ഛൻ അന്നു പറഞ്ഞത്. അച്ഛന്റെ അന്നത്തെ വാക്കുകൾ പ്രചോദനമാക്കിയാണ് തെങ്ങുകയറ്റത്തിന് ശ്രീദേവി ഇറങ്ങിയത്. ആദ്യം വീട്ടുകാർ എതിർത്തെങ്കിലും പിന്നീട് പിന്തുണയേകി. 

ശ്രീദേവിയുടെ വാക്കുകൾ ഇങ്ങനെ – ‘‘ഈ ജോലിക്ക് ഒരു പ്രശ്നവുമില്ലെന്ന് കാണിച്ചു തരുന്നതിന് ഏറ്റവും വലിയ തെളിവാണ് അച്ഛൻ. അമ്മയും ഞങ്ങൾ മൂന്നു പെൺമക്കളും അടങ്ങുന്ന കുടുംബത്തെ ഇത്രയും കാലം കൊണ്ടുപോയത് അങ്ങനെ തന്നെയാണ്. അച്ഛന്‍ ഈ തൊഴിലാണ് ചെയ്യുന്നത്. ഈ തൊഴിലിന് എന്നല്ല ഏതു തൊഴിലിനും അതിന്റേതായ അന്തസ്സുണ്ട്’’

നിരവധി പരിഷ്കാരവുമായി എത്തിയ ഉടൻപണം 3.0 മത്സരാർഥിക്ക് വീട്ടിലിരുന്ന് ഗെയിം കളിക്കാനുള്ള സാധിക്കുന്നു. മനോരമ മാക്സിലൂടെ  മത്സരാര്‍ഥിക്ക് ഒപ്പം കളിച്ച് ഇരട്ടിത്തുക സമ്മാനം നേടാന്‍ പ്രേക്ഷകർക്കും അവസരവുമുണ്ട്.

English Summary : Udan Panam Season - 3, Episode 32

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com