വഞ്ചിച്ച പങ്കാളിയെ വീണ്ടും വിശ്വസിക്കണോ ? പരിശോധിക്കാം 4 കാര്യങ്ങൾ

ways-to-rebuild-broken-relationship
പ്രതീകാത്മക ചിത്രം
SHARE

എന്താണ് ബന്ധങ്ങളെ ചേര്‍ത്തു നിർത്തുന്ന ഘടകം ? വിശ്വാസം. അതു നഷ്ടപ്പെട്ടാൽ പിന്നെ സൗഹൃദത്തിനോ സാഹോദര്യത്തിനോ ദാമ്പത്യത്തിനോ ഒന്നും തന്നെ നിലനിൽപ്പില്ല. ഒരോ ബന്ധവും വിശ്വാസത്തിന്റെ അടിത്തറയിൽ കെട്ടിപ്പൊക്കുന്നതാണ്. വിശ്വാസം നഷ്ടപ്പെട്ടാൽ വീണ്ടെടുക്കൽ അത്ര എളുപ്പമാകില്ല.

ദാമ്പത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ടാല്‍ ജീവിതം തന്നെ കഠിനമായി മാറും. പങ്കാളി വിശ്വാസ വഞ്ചന കാണിച്ചെന്നു മനസ്സിലാക്കിയാൽ നിങ്ങൾക്ക് ക്ഷമിക്കാനാകുമോ ? തെറ്റ് ഏറ്റു പറയുകയും ക്ഷമ ചോദിക്കുകയും ചെയ്താല്‍ പങ്കാളിയെ വിശ്വസിക്കമോ ?... നിരവധി ചോദ്യങ്ങളും വലിയ ആശയക്കുഴപ്പങ്ങളുമാണ് ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കുക. പങ്കാളിക്ക് രണ്ടാമതൊരു അവസരം നൽകണമോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഈ 5 കാര്യങ്ങൾ പരിഗണിക്കാം.

∙കാരണം

ചിലപ്പോൾ ഒരു നുണയുടെ രൂപത്തിലാകാം പങ്കാളി നിങ്ങളോട് വിശ്വാസ വഞ്ചന കാണിച്ചത്. അതെന്തു തന്നെയായാലും അങ്ങനെ ചെയ്യാനുള്ള കാരണം എന്താണെന്നു ചോദിച്ചു മനസ്സിലാക്കാം. നല്ല ഉദ്ദേശത്തോടു കൂടിയായിരുന്നു അതെങ്കിൽ പങ്കാളിക്ക് വീണ്ടും അവസരം നൽകാം.

∙ ആശയവിനിമയം

ബന്ധത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടാൽ അത് തിരിച്ചെടുക്കാനുള്ള പ്രധാന മാർഗം അതിന്റെ കാരണത്തെക്കുറിച്ച് മനസ്സു തുറന്ന് സംസാരിക്കുക എന്നതാണ്. ആവശ്യത്തിന് സമയമെടുത്ത് കാര്യങ്ങൾ സംസാരിക്കാന്‍ പങ്കാളിക്ക് ആകണം. ആ വാക്കുകളിൽ ആത്മാർത്ഥതയുണ്ടെന്ന് തോന്നിയാൽ വീണ്ടും അവസരം നൽകുക. ചിലപ്പോൾ നിങ്ങളുടെ ഭാഗത്തു സംഭവിച്ച തെറ്റുകൾ തിരിച്ചറിയാൻ അതിലൂടെ സാധിച്ചേക്കാം.

∙ മുന്നോട്ട് എങ്ങനെ

കഴിഞ്ഞു പോയ കാര്യങ്ങളെ മറന്നാൽ മുന്നോട്ട് ഇനിയെങ്ങനെ ആകുമെന്ന് പങ്കാളിയോട് ചോദിക്കാം. ഇതിനർഥം പങ്കാളി വഞ്ചിച്ചാലും ക്ഷമിക്കുക എന്നല്ല, പകരം വിശ്വാസം തിരിച്ചുപിടിച്ച് ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ അവസരം ഉണ്ടെങ്കിൽ അത് ഉപയോഗിക്കുക എന്നതാണ്. അതിനു പങ്കാളിക്ക് സാധിക്കുമെന്ന ഉറപ്പ് ലഭിക്കുമോ എന്നു നോക്കുകയാണ് വേണ്ടത്.

∙ തിരിച്ചറിവ്

ഇപ്പോൾ സംഭവിച്ച കാര്യം നൽകിയ തിരിച്ചറിവ് എന്താണെന്ന് പങ്കാളിയോട് ചോദിക്കുക. ഭാവിയിൽ ബന്ധം കൂടുതൽ ശക്തമാക്കുന്ന തിരിച്ചറിവാണ് പങ്കാളിയിൽ ഉണ്ടായതെങ്കിൽ മുന്നോട്ടു ഒന്നിച്ച് യാത്ര തുടരുക.

English Summary : ways to rebuild broken relationship

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA