ADVERTISEMENT

‘ഒരു പ്രണയത്തിലാണ്. എന്നിട്ടും ഏകാന്തതയും അവഗണനയുമാണ് അനുഭവപ്പെടുന്നത്’– ഈ പ്രശ്നം പറയാൻ റിലേഷൻഷിപ്പ് വിദഗ്ധരെ വിളിക്കുന്നവർ നിരവധിയാണ്. വഞ്ചിക്കപ്പെടുകയാണോ എന്നാണ് വിളിക്കുന്നവരുടെ സംശയം. നമ്മൾ വൈകാരികമായി ധാരാളം ഊർജം ഒരു ബന്ധത്തിനു വേണ്ടി ചെലവിടുകയും അതേ രീതിയിലുള്ള വൈകാരിക പിന്തുണ പങ്കാളിയിൽനിന്നു ലഭിക്കുകയുമാണ് വേണ്ടത്. എന്നാൽ ആവശ്യമായ ശ്രദ്ധയോ സമയമോ ലഭിക്കാതെ വരുമ്പോഴാണ് പങ്കാളിക്ക് ബന്ധത്തിൽ വലിയ താൽപര്യമില്ലെന്നോ, തന്നെ വഞ്ചിക്കുകയാണോ എന്ന സംശയം തോന്നുന്നത്. ഏതാനും ചില കാര്യങ്ങളിലെ താൽപര്യമൊഴിച്ചാൽ ബന്ധത്തിന് വലിയ പ്രാധാന്യമൊന്നും നൽകാത്ത അവസ്ഥ.

നിങ്ങളുടെ ബന്ധത്തിലും ഇത്തരത്തില്‍ വഞ്ചന നടക്കുന്നുണ്ടോ എന്ന് ചില സൂചനകളിലൂടെ മനസ്സിലാക്കാം.

1. മൂന്നാമതൊരാളുടെ പേരിലെ തർക്കം

മറ്റൊരാളുടെ പേരിൽ ബന്ധത്തിലുണ്ടാകുന്ന തര്‍ക്കങ്ങൾ തുടർക്കഥയാകുന്നുണ്ടെങ്കിൽ പ്രശ്നം രൂക്ഷമാണ് എന്നു മനസ്സിലാക്കാം. ഒരുപക്ഷേ ഒരു സുഹൃത്താകാം ഈ മൂന്നാമത്തെയാൾ. ഇക്കാര്യത്തിൽ ഒരു പരിഹാരമോ, തുറന്ന സംസാരമോ നടത്താൻ സാധിക്കുന്നില്ലെങ്കില്‍ ഉറപ്പിക്കാം ബന്ധത്തിൽ ആത്മാർഥത കുറവുണ്ടെന്ന്.

2. മറ്റൊരാൾക്ക് കൂടുതൽ പ്രധാനപ്പെട്ടത്

തനിക്കൊപ്പം സമയം ചെലവിടാനില്ലെങ്കിലും മറ്റൊരാൾക്കു വേണ്ടി എപ്പോൾ വേണമെങ്കിലും ഓടിപ്പോകും. എന്തിന്റെ പേരിലായാലും ഇത് ശരിയായ പ്രവണതയല്ല. സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആൾ താൻ സ്പെഷൽ ആകാന്‍ ആഗ്രഹിക്കുന്നത് തെറ്റല്ല. അങ്ങനെ സ്പെഷലായി കാണാൻ സാധിക്കുന്നില്ലെങ്കിൽ അത് ബന്ധത്തിലെ പരാജയമാണ്.

3. അമിത പ്രതിരോധം

നിങ്ങൾ അതൃപ്തി അറിയിക്കുമ്പോഴും പല കാരങ്ങൾ പറഞ്ഞ് പ്രതിരോധിക്കാനാവും ശ്രമിക്കുക. ആ ബന്ധത്തിൽ കൂടുതൽ വ്യക്ത വരുത്താൻ തയാറാവില്ല. ഇതൊരു സൂചനയാണ്. കാര്യങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോകാൻ തയാറായാലേ ബന്ധം ശക്തമാകൂ.

4.ബന്ധം ദുഃഖം 

ന്നും കരച്ചിലും വേദനയും മാത്രം നൽകുന്ന ഒന്നായി പ്രണയം മാറും. അമിത ചിന്തകളും തർക്കങ്ങളും മാത്രം ബാക്കി. പരസ്പര വിശ്വാസം ഇല്ലാതെ ബന്ധം വൈകാതെ തകരും എന്ന അവസ്ഥയിലൂടെ ബന്ധം മുന്നോട്ടു പോകും. പങ്കാളിക്കൊപ്പം സുരക്ഷിതത്വമില്ല എന്ന തോന്നൽ ഉണ്ടാകും.

English Summary : Signs Your Partner Is Emotionally Cheating on you

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com