‘വിട പറയില്ല, സൗഹൃദത്തിനും ഓർമകൾക്കും നന്ദി’ ; ശബരീനാഥിനെ അനുസ്മരിച്ച് രാജേഷ് ഹെബ്ബാർ

rajesh-hebbar-in-memory-of-sabrinath
SHARE

അന്തരിച്ച സീരിയൽ താരം ശബരീനാഥിനെ അനുസ്മരിച്ച സഹപ്രവർത്തകനും നടനുമായ രാജേഷ് ഹെബ്ബാർ. ശബരീനാഥിന്റെ സൗഹൃദത്തിന് നന്ദി അറിയിച്ചുള്ള ഒരു കുറിപ്പാണ് രാജേഷ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

രാജേഷ് ഹെബ്ബറിന്റെ കുറിപ്പ് വായിക്കാം;

പ്രിയപ്പെട്ട ശബരി,

വളരെയധികം വേദനിക്കുന്നതിനാൽ ഒന്നും പറയേണ്ടെന്നാണ് ഞാൻ വിചാരിച്ചത്. പക്ഷേ നിങ്ങൾ ഒരു സഹപ്രവർത്തകനും വിസ്മയിപ്പിക്കുന്ന മനുഷ്യനും എല്ലാറ്റിനുമുപരി ഒരു ഉത്തമ സുഹൃത്തുമാണ്...

നമ്മൾ നടന്മാർ ഒരു അടയാളം ഇടാൻ പരിശ്രമിക്കുന്നു, അഭിനിവേശത്തോടെ ഓരോ ശ്വാസത്തിലും ജീവിക്കുന്നു....

നിന്റെ അഭിനിവേശവും അർപ്പണബോധവും ദയയും കഴിവും എന്നെന്നും ഓർമിക്കപ്പെടും... നിന്റെ കഥാപാത്രങ്ങളിലൂടെ, നിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമാകാൻ ഭാഗ്യം ലഭിച്ചവരിലൂടെ നീ എന്നും ജീവിക്കും...

ഞാൻ വിട പറയില്ല....നിന്റെ സൗഹൃദത്തിനും നീ തന്ന ഓർമകൾക്കുമുള്ള നന്ദി മാത്രമേ എനിക്ക് പറയാനുള്ളൂ....

Dear Sabari.... I thought I will not say anything as the pain is too much.... But you are a fellow actor, a wonderful...

Posted by K Rajesh Hebbar on Thursday, 17 September 2020

English Summary : Actor Rajesh Hebbar in memory of Sabrinath

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA