പങ്കാളിയുമായുള്ള ബന്ധം വഷളാകുന്നോ ? പ്രണയത്തിലെ ഊഷ്മളത തിരിച്ചു പിടിക്കാൻ 3 വഴികൾ

tip-to-turn-a-toxic-relationship-into-a-healthy-one
English Summary : Anetlanda / Shutterstock.com
SHARE

പ്രണയത്തിന് പങ്കാളികളെ തമ്മിൽ അടുപ്പിക്കാൻ മാത്രമല്ല അകറ്റാനും നന്നായറിയാം. ബന്ധങ്ങളിൽ വിള്ളലുകൾ വീഴുന്നത് സ്വാഭാവികമാണു താനും. നിങ്ങളും പങ്കാളിയും പരസ്പരം എങ്ങനെ പെരുമാറുന്നു എന്നതിനനുസരിച്ചാണ് ബന്ധം മുന്നോട്ടു കൊണ്ടുപോകണോ അതോ പാതിവഴിയിൽ പിരിയണോ എന്നു തീരുമാനിക്കേണ്ടത്. പങ്കാളിയുമായി ആരോഗ്യകരമായ ബന്ധം കാത്തുസൂക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

1. പ്രശ്നങ്ങളെപ്പറ്റി പരസ്പരം തുറന്നു സംസാരിക്കാം

വഴക്കുണ്ടാകുമെന്ന് ഭയന്ന് മിണ്ടാതിരിക്കുമ്പോഴാണ് പ്രശ്നങ്ങൾ കൂടുതൽ വഷളാകുന്നത്. പങ്കാളിയുടെ ഏതു പെരുമാറ്റമാണ് നിങ്ങളെ വിഷമിപ്പിക്കുന്നത് എന്ന് കൃത്യമായും അവരെ സംസാരിച്ചു ബോധ്യപ്പെടുത്തണം. എന്തൊക്കെ മാറ്റങ്ങളാണ് പരസ്പരമുള്ള പെരുമാറ്റത്തിൽ വരുത്തേണ്ടത് എന്നതിനെപ്പറ്റിയൊക്കെ തുറന്നു സംസാരിക്കാൻ തയാറാവണം. ആദ്യമൊക്കെ ഇങ്ങനെ സംസാരിക്കാൻ ബുദ്ധിമുട്ടു തോന്നിയേക്കാം. എന്നാൽ പരസ്പരം പ്രശ്നങ്ങൾ കേൾക്കാൻ തയാറായാൽ, അതനുസരിച്ച് ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ തയാറായാൽ തീർച്ചയായും ബന്ധം ഊഷ്മളമാകും.

2. ഭൂതകാലത്തെ കുഴിമാന്തിയെടുക്കരുത്

പഴയ മുറിവുകളിൽനിന്ന് ഒരുവിധം കരകയറി ഒരു പുതിയ ബന്ധം സൃഷ്ടിച്ചെടുത്തപ്പോൾ പഴയ ബന്ധത്തിലെ മോശം കാര്യം പിന്നെയും ആവർത്തിക്കുകയാണെങ്കിലോ? അങ്ങനെ തോന്നിത്തുടങ്ങിയാൽ ആത്മപരിശോധനയ്ക്ക് തയാറാകണം. പഴയ ജീവിതത്തിലെ ഏതു കാര്യമാണ് ഉറക്കം കെടുത്തുന്നതെന്ന് നന്നായി ചിന്തിക്കണം. ശേഷം പുതിയ ബന്ധത്തിൽ അത് ആവർത്തിക്കാതിരിക്കാൻ എന്തൊക്കെ മാറ്റങ്ങളാണ് അനിവാര്യം എന്നു മനസ്സിലാക്കി സാവധാനം ചില മാറ്റങ്ങൾ സ്വഭാവത്തിൽ കൊണ്ടുവരാൻ ശ്രമിക്കാം. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം, മറ്റുള്ളവരോട് സ്വഭാവത്തിലുൾപ്പെടെ മാറ്റം വരുത്തണമെന്ന് നിർദേശിക്കാനേ നമുക്ക് സാധിക്കൂ. കാര്യങ്ങൾ നടപ്പിലാക്കണമെങ്കിൽ നമ്മുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്താൻ നമ്മൾ തന്നെ ശ്രമിക്കണം. കഴിയുമെങ്കിൽ എന്നോ കുഴിച്ചു മൂടിക്കളഞ്ഞ ഭൂതകാലത്തെ കുഴിതോണ്ടി പുറത്തെടുക്കാൻ ശ്രമിക്കരുത്.

3. ഒരു കൈ മാത്രം കൂട്ടിയടിച്ചാൽ ശബ്ദമുണ്ടാകില്ല

ബന്ധം വഷളായിത്തുടങ്ങിയാൽ പങ്കാളിയെ മാത്രം കുറ്റപ്പെടുത്തുന്നതിൽ അർഥമില്ല. തെറ്റ് എല്ലായ്പ്പോഴും സംഭവിക്കുന്നത് ഒരാളുടെ മാത്രം കുഴപ്പംകൊണ്ടായിരിക്കില്ല. പങ്കാളിയുമായുള്ള ബന്ധത്തിൽ നിങ്ങളുടെ റോൾ എന്താണെന്ന് വ്യക്തമായി മനസ്സിലാക്കുക. കുറ്റപ്പെടുത്തൽ ഒന്നിനും പരിഹാരമല്ലെന്ന് തിരിച്ചറിയുക. പ്രശ്നങ്ങളുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ രണ്ടുപേരും തയാറാവുക. ശേഷം പ്രശ്നങ്ങൾ ചർച്ച ചെയ്ത് രമ്യമായി പരിഹരിക്കുക.

English Summary :  Here's how you can turn a toxic relationship into a healthy one

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA