‘മമ്മീടെ കുഞ്ഞുവാവ’ ; ഭാഗ്യലക്ഷ്മിക്ക് ജന്മദിനാശംസയുമായി മഞ്ജു പിള്ള

HIGHLIGHTS
  • ഭാഗ്യലക്ഷ്മി ഇപ്പോൾ ലണ്ടനിലാണുള്ളത്
manju-pillai-heart-warming-birthday-wishes-to-bhagyalakshmi
SHARE

തട്ടീം മുട്ടീം സീരിയലിലെ സഹതാരമായിരുന്ന ഭാഗ്യലക്ഷ്മിക്ക് ജന്മദിനാശംസ നേർന്ന് മഞ്ജു പിള്ള. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റുകളിലൂടെയാണ് മഞ്ജു പിള്ള ഹൃദ്യമായ ആശംസ അറിയിച്ചത്. ഭാഗ്യലക്ഷ്മിക്കൊപ്പമുള്ള ഏതാനും ചിത്രങ്ങൾ മഞ്ജു പങ്കുവച്ചിട്ടുണ്ട്. 

ഭാഗ്യലക്ഷ്മി ലണ്ടനിൽനിന്ന്  നാട്ടിലേക്ക് തിരിച്ചെത്തുമ്പോൾ ജന്മദിനം ആഘോഷിക്കാമെന്നാണ് ആദ്യ പോസ്റ്റിൽ മഞ്ജു കുറിച്ചത്. ‘‘എന്റെ മീനുക്കുട്ടിക്ക് പിറന്നാൾ ആശംകൾ, വന്നിട്ട് ആഘോഷിക്കാം ട്ടോ’’– താരം കുറിച്ചു. ‘മമ്മീടെ കുഞ്ഞുവാവ. ഹാപ്പി ബർത്ഡേ പെണ്ണേ’ എന്ന മറ്റൊരു പോസ്റ്റും മഞ്ജു പങ്കുവച്ചു. ഭാഗ്യലക്ഷ്മിയെ ചേർത്തുപിടിച്ചിരിക്കുന്ന ചിത്രങ്ങളാണ് ഇതോടൊപ്പമുള്ളത്

തട്ടീം മുട്ടീമിൽ മീനാക്ഷി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ ഭാഗ്യലക്ഷ്മി ജോലിയുമായി ബന്ധപ്പെട്ട് ഇപ്പോൾ ലണ്ടനിലാണ്. ഇതോടെ ഭാഗ്യലക്ഷ്മിക്ക് സീരിയലിൽ നിന്നു വിട്ടു നിൽക്കേണ്ടി വന്നു. തട്ടീം മുട്ടീം തന്റെ കുടുംബമാണെന്നും ഇപ്പോഴുള്ള മാറ്റം താൽകാലികമാണെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. 

View this post on Instagram

Mummy de kunju vaava 😘😘😘happy birthday penne

A post shared by manju pillai (@pillai_manju) on

English Summary : Manju Pillai birthday wishes to Bhagyalakshmi Prabhu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA