ADVERTISEMENT

‘എന്റെ ജീവിതത്തിൽ ടച്ച് വളരെ ഇംപോർട്ടന്റാണ്’ –  ലൗ 24 X 7 എന്ന ചിത്രത്തിൽ സുഹാസിനി അവതരിപ്പിച്ച ഡോ. സരയു എന്ന കഥാപാത്രം ഒരു സന്ദർഭത്തിൽ ഇങ്ങനെ പറയുന്നുണ്ട്. ഭർത്താവ് മരിച്ചു, മകൻ വിദേശത്തും. അവരുടെ അപാരമായ ഏകാന്തതയാണ് അവരെ അങ്ങനെ പറയാൻ പ്രേരിപ്പിച്ചതും ജീവിത സായാഹ്നത്തിൽ പഴയ പ്രണയത്തെ വീണ്ടും ജീവിതത്തിലേക്കു ക്ഷണിക്കാൻ അവർക്കു ധൈര്യം നൽകിയതും. 2015 ൽ പുറത്തിറങ്ങിയ, ശ്രീബാല കെ.മേനോൻ സംവിധാനം ചെയ്ത ചിത്രത്തിലെ ഈ സംഭാഷണം സ്നേഹത്തോടെയുള്ള സ്പർശം മനുഷ്യന് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് നമ്മളെ ഓർമിപ്പിക്കുന്നുണ്ട്.

സ്നേഹത്തോടെയുള്ള ആലിംഗനവും സ്പർശവും വൈകാരിക സുരക്ഷിതത്വം മാത്രമല്ല ആരോഗ്യസംരക്ഷണവും നൽകുമെന്ന് റിപ്പോർട്ടുകളുണ്ട്. മൂഡ് മാറ്റാനും സന്തോഷത്തോടെയിരിക്കാനും സുരക്ഷിതരാണെന്ന തോന്നലുണ്ടാക്കാനും സ്നേഹസ്പർശനത്തിനും ആലിംഗനത്തിനും കഴിയും.

സ്വന്തമെന്ന തോന്നലും സ്വാന്തനവും പകർന്നു നൽകാൻ ആലിംഗനം കഴിഞ്ഞേയുള്ളൂ മറ്റെന്തും. പരസ്പരം സ്നേഹത്തോടെ ആലിംഗനം ചെയ്യുമ്പോൾ തലച്ചോറിലെ ഡോപമീൻ, സെറോടോണിൻ തുടങ്ങിയ രാസവസ്തുക്കളുടെ പ്രവർത്തനം മൂലം ശരീരത്തിലെ രക്തസമ്മർദ്ദം കുറയുകയും ദഹനം നന്നായി നടക്കുകയും മിതമായ ശരീരഭാരം കാത്തു സൂക്ഷിക്കാൻ സാധിക്കുകയും അതിലുപരി കൊഗ്നിറ്റീവ് പവറിനെ പുഷ്ടിപ്പെടുത്തുകയും ചെയ്യുന്നു. അതുവഴി ശരീരത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

1. ആലിംഗനം ചെയ്യാം, ഹൃദയം ആരോഗ്യത്തോടെയിരിക്കട്ടെ

നാഷനൽ ലൈബ്രറി ഓഫ് മെഡിസിൻ നടത്തിയ പഠനം പറയുന്നത് ആലിംഗനം ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ്. 200 ഓളം ആളുകളിൽ നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അവർ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. പരസ്പരം ആലിംഗനം ചെയ്ത ഒരു കൂട്ടം ആളുകളുടെ രക്തസമ്മർദ്ദം സാധാരണ നിലയിലായിരുന്നു. ഒറ്റയ്ക്ക് നിശ്ശബ്ദമായി സമയം ചെലവഴിച്ചവരുടെ രക്തസമ്മർദ്ദത്തെ അപേക്ഷിച്ച് തുലോം കുറവായിരുന്നു അത്.

2. പിന്തുണയ്ക്കാം ആലിംഗനത്തിലൂടെ

ജീവിതത്തിൽ വളരെ മോശം സമയത്തിലൂടെ കടന്നു പോകുന്ന പ്രിയപ്പെട്ടവരെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കാം. ഇത് അവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും അവരുടെ മനസ്സിനെ സാധാരണ നിലയിലെത്തിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

3. മാനസിക സമ്മർദ്ദത്തിൽനിന്ന് രക്ഷിക്കുക മാത്രമല്ല, രോഗസാധ്യത കുറയ്ക്കാനും ആലിംഗനത്തിനു ശേഷിയുണ്ട്.

4. ഒരാളെ സന്തോഷത്തോടെ ആലിംഗനം ചെയ്താൽ ഓക്സിടോസിൻ എന്ന ഹോർമോണിന്റെ ഉൽപാദനം ശരീരത്തിൽ വർധിക്കും. അത് മാനസിക സമ്മർദ്ദം കുറയ്ക്കുകയും രക്തസമ്മർദ്ദത്തെ നിയന്ത്രിച്ചു നിർത്തുകയും ചെയ്യും.

5. ആത്മവിശ്വാസം തീരെയില്ലാത്തവരെ സ്നേഹത്തോടെ ഒന്ന് ആലിംഗനം ചെയ്തു നോക്കൂ, ഫലം അദ്ഭുതപ്പെടുത്തും. നിലനിൽപിനെക്കുറിച്ചുള്ള ഭയമകറ്റി ആളുകളെ ആത്മവിശ്വാസമുള്ളവരാക്കി മാറ്റാൻ ആലിംഗനത്തിനാകും.

6. ഏറ്റവും നന്നായി ആശയവിനിമയം നടത്താനാകുന്നത് പരസ്പര സ്പർശനത്തിലൂടെയാണ്. അതിൽ ആലിംഗനത്തിന് മറ്റുള്ളവരുടെ ആത്മാവിൽ തൊടാനുള്ള ശേഷിയുണ്ട്.

English Summary : Hugging your loved one is good for health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com