എന്താണ് കാർമിക് റിലേഷൻഷിപ്പ് ? ; പരിണിത ഫലങ്ങൾ അറിയാം

HIGHLIGHTS
  • കാർമിക് ബന്ധങ്ങളിൽ ആരോഗ്യപരമായ അതിരുകൾ കാണുകയേയില്ല
karmic-relationship-and-its-effects
Image Credits : oneinchpunch / Shutterstock.com
SHARE

ഒരാളെ സ്നേഹിക്കുന്നത് അങ്ങേയറ്റം ആനന്ദവും വേദനയും നൽകുകയാണെങ്കിൽ ആ ബന്ധത്തെ കാർമിക് ബന്ധമെന്നു പറയാം. ഈ ബന്ധം ദീർഘകാലം നിലനിൽക്കുന്നതാണോ, നിങ്ങൾക്ക് നല്ലതാണോ എന്നൊക്കെ അറിയണമെങ്കിൽ കുറച്ചു കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ വരുത്തേണ്ടത് അത്യാവശ്യമാണ്. 

നിങ്ങൾ കാർമിക് റിലേഷൻഷിപ്പിലാണോ എന്ന് തിരിച്ചറിയാൻ 8 വഴികൾ

1. നിങ്ങൾ ഒരു ബന്ധത്തിൽ ആയിരിക്കുമ്പോഴോ അല്ലായിരിക്കുമ്പോഴോ ഓരേ കാര്യങ്ങൾ തന്നെ ആവർത്തിച്ചു വരാറുണ്ടോ?. എങ്കിൽ തീർച്ചയായും നിങ്ങൾ കാർമിക് റിലേഷൻഷിപ്പിലാണ്. വളരെ വേഗം തന്നെ അതിൽ നിന്ന് പുറത്തു കടക്കേണ്ടത് അത്യാവശ്യമാണ്.

2. കാർമിക് ബന്ധങ്ങളിൽ ആരോഗ്യപരമായ അതിരുകൾ കാണുകയേയില്ല. ഒരു കോ– ഇൻഡിപെൻഡന്റ് റിലേഷനായിരിക്കും അവിടെ ഉണ്ടായിരിക്കുക. ഒരാളുടെ കാഴ്ചപ്പാടുകൾ കൂടുതൽ വിശ്വസനീയമായിരിക്കേ മറ്റൊരാളുടെ സ്ഥാപിത താൽപര്യത്തിനായിരിക്കും പ്രാമുഖ്യം.

3. ഈ ബന്ധത്തിൽ പങ്കാളികൾ പരസ്പരം ഒബ്സസീവ് ആയിരിക്കും. തങ്ങളുടെ പങ്കാളികൾ മാത്രമാണ്. തങ്ങളുടെ ലോകം എന്നവർ വിശ്വസിക്കും. അവർ മാത്രമാണ് തങ്ങളുടെ എല്ലാ സന്തോഷത്തിന്റെയും അടിസ്ഥാനമെന്നും അവർ കരുതും.

4. അയാളില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല എന്ന ഒരവസ്ഥ ഇത്തരം ബന്ധങ്ങളിലുണ്ടാകും. തങ്ങളെത്തന്നെ പൂർണമായി സമർപ്പിച്ചിട്ടും ബന്ധങ്ങൾ തകർന്നു തരിപ്പണമാകുന്നതെന്തുകൊണ്ടാണെന്ന് അവർക്ക് മനസ്സിലാവില്ല.

5. മിക്കപ്പോഴും കർമിക് റിലേഷൻസ് പെട്ടെന്നുള്ള ഒരു തോന്നലിൽനിന്ന് ഉണ്ടാകുന്നതാണ്. അപ്പോൾ ഏറ്റവും മനോഹരമായ ബന്ധം അതാണെന്ന് നിങ്ങൾക്കു തോന്നും. പക്ഷേ പാതിവഴിയിൽ പരസ്പരം ചേർന്നു പോകുന്ന ഒരു ഘടകം പോലും ഇല്ലെന്നു തിരിച്ചറിയും. പക്ഷേ എന്തുകൊണ്ട് ആ ബന്ധം വർക്കൗട്ട് ആയില്ല എന്ന് നിങ്ങൾക്ക് മനസ്സിലാവില്ല.

6. കാർമിക് റിലേഷൻഷിപ്പിൽ ആയിരിക്കുന്ന അവസ്ഥയിൽ നിങ്ങളുടെ പല പേടിസ്വപ്നങ്ങളും യാഥാർഥ്യമാകാൻ ഇടയുണ്ട്. മനസ്സിന്റെ അടിത്തട്ടിൽ ഉറങ്ങിക്കിടക്കുന്ന പലതും ഏതെങ്കിലും അവസരത്തിൽ പുറത്തു വരും.

7. നിങ്ങളുടെ വികാരത്തിന്റെ കടിഞ്ഞാൺ ഏതെങ്കിലുമൊരു ഘട്ടത്തിൽ നിങ്ങളിൽ നിന്ന് പിടിവിട്ടു പോകും. നിങ്ങൾ കാർമിക് റിലേഷൻസിൽ ആയിരിക്കുന്നിടത്തോളം ബഹുമാനമില്ലാത്ത പെരുമാറ്റങ്ങൾക്കും ദേഷ്യപ്പെടലുകൾക്കും നിങ്ങൾക്ക് പലപ്പോഴും വിധേയരാകേണ്ടി വരും.

8. ഇത്തരം ബന്ധങ്ങളിൽപ്പെടുമ്പോൾ, പങ്കാളികൾ ആയിരിക്കുമ്പോൾ എന്താണ് നല്ലത് എന്നതിനേക്കാൾ നിങ്ങളുടെ ഫോക്കസ് വ്യക്തിപരമായി നിങ്ങൾക്കെന്തു നേട്ടമുണ്ടാകും എന്നതിലായിരിക്കും. വ്യക്തിപരമായ സന്തോഷങ്ങളെക്കുറിച്ചും സംതൃപ്തിയെക്കുറിച്ചും മാത്രം ചിന്തിക്കാനേ ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾക്കു സാധിക്കൂ.

English Summary : What is Karmic relationship ; These are signs

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA