20 വർഷങ്ങൾക്കിടയിൽ ഒരേ സ്ഥലത്ത് പകർത്തിയ ചിത്രങ്ങൾ ; സോഷ്യൽ ലോകത്തിന്റെ ഹൃദയംതൊട്ട് അച്ഛനും മകളും

HIGHLIGHTS
  • 1999 സെപ്റ്റംബറിലേതാണ് ആദ്യ ഫോട്ടോ
how-it-started-tweet-of-father-goes-viral
SHARE

മകളോടൊപ്പമുള്ള വിവിധ കാലഘട്ടത്തിലെ ചിത്രങ്ങൾ പങ്കുവച്ചുള്ള ഒരു അച്ഛന്റെ ട്വീറ്റ് സോഷ്യൽ ലോകത്ത് തരംഗം തീർക്കുകയാണ്. മകള്‍ നിയാമിന്റെ വിദ്യാഭ്യാസ ജീവിതം അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ് അയർലന്റ് സ്വദേശിയായ സിയാരൻ ഷാനൻ പങ്കുവച്ചത്.

1999 സെപ്റ്റംബറിലേതാണ് ആദ്യ ഫോട്ടോ. പ്രൈമറി സ്കൂളിലേക്ക് മകൾ ആദ്യമായി പോകുന്ന ദിവസമാണ് ആ ഫോട്ടോ പകർത്തിയത്. സെക്കന്ററി സ്കൂളിലെ അവസാന ദിവസം പകർത്തിയ ചിത്രമാണ് രണ്ടാമത്തേത്. 2013 മേയ് മാസം ആണ് ഈ ഫോട്ടോയെടുത്തത്. ബിരുദം സ്വീകരിക്കാനായി പോകുന്നതിന് മുമ്പുള്ള ഫോട്ടോയാണ് അവസാനത്തേത്. 2018 ലേതാണ് ഇത്.. 

അച്ഛന്റെ കൈപിടിച്ച് പോകുന്ന മകൾ തിരിഞ്ഞ് ക്യാമറിയലേക്ക് നോക്കുന്നതാണ് മൂന്നു ചിത്രങ്ങളിലുമുള്ളത്. ബെല്‍ഫാസ്റ്റിലെ ഇവരുടെ വീടിനു മുമ്പിൽ വെച്ചാണ് ഈ മൂന്നു ഫോട്ടോകളും എടുത്തത്. നിയാമിന്റെ അമ്മ ബ്രെൻഡയാണ് ഫൊട്ടോഗ്രഫർ. ‘‘ഇത് എങ്ങനെ ആരംഭിച്ചു. എങ്ങനെ പോകുന്നു’’ എന്നാണ് ചിത്രങ്ങൾക്കൊപ്പം സിയാരൻ കുറിച്ചത്. ഒക്ടോബർ 10ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം 9 ലക്ഷത്തിലധികം ലൈക് നേടിയിട്ടുണ്ട്. 88 റീട്വീറ്റുകളും ലഭിച്ചു. 

English Summary : Dad And Daughter's Touching "How It Started" Tweet Goes Viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA