പങ്കാളിയെ ‘സോൾമേറ്റ്’ ആക്കിയാലോ ? ; പ്രണയവും ദാമ്പത്യവും രസകരമാക്കാം

HIGHLIGHTS
  • കുറവുകളും കുറ്റങ്ങളും ഇല്ലാത്ത മനുഷ്യരില്ല.
  • ചെറിയ കാര്യങ്ങളിലൂടെ പങ്കാളിക്ക് വലിയ സർപ്രൈസ് നൽകാം
convert-partner-to-soulmate-for-better-relationship
Image Credits : NDAB Creativity / Shutterstock.com
SHARE

സത്യത്തിൽ സോൾമേറ്റ് ഉണ്ടോ ? എങ്ങനെ സോൾമേറ്റിനെ കണ്ടെത്താം ? എന്താണ് സോൾമേറ്റിന്റെ പ്രത്യേകത ?..... ഇങ്ങനെ ഒരുപാട് സംശയങ്ങൾ സൃഷ്ടിക്കുന്ന ആശയമാണ് സോൾമേറ്റ്. ചിലര്‍ വിശ്വസിക്കുന്നു, സോൾമേറ്റിനെ അന്വേഷിക്കുന്നു. മറ്റു ചിലർ ഈ ആശയത്തെ പരിഹാസത്തോടെ കാണുന്നു. അങ്ങനെയൊന്നില്ലെന്ന് ഉറപ്പിക്കുന്നു.

ജീവിതത്തിൽ ഒരു പങ്കാളി വേണമെന്ന് ആഗ്രഹിക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ട്. ദുഃഖങ്ങൾ പങ്കുവയ്ക്കാനും പ്രതിസന്ധികളിൽ താങ്ങാകാനും മുതൽ ജീവിക്കാനുള്ള കാരണമായി വരെ പങ്കാളി മാറാം. സമാധാനവും സന്തോഷവും ആണ് ആ ബന്ധത്തിൽ നിന്നു ഓരോരുത്തരും ആഗ്രഹിക്കുന്നത്. പരസ്പരം മനസ്സിലാക്കി, കരുത്തേകി, തെറ്റുകൾ ചൂണ്ടികാണിച്ച്,  പ്രചോദനമായി മുന്നോട്ടു പോകാനാവണം. ഇത് സാധ്യമാക്കുന്ന ഒരാളാണ് പങ്കാളിയെങ്കിൽ സംശയിക്കേണ്ട, അതുതന്നെയാണ് നിങ്ങളുടെ സോൾമേറ്റ്. ഇനി അങ്ങനെ അല്ലെങ്കില്‍ നിങ്ങളുടെ പങ്കാളിയെ സോൾമേറ്റ് ആക്കാം. പരസ്പരം മനസ്സിലാക്കി ജീവിതത്തിൽ മാറ്റം വരുത്തിയാൽ നിങ്ങള്‍ക്ക് പരസ്പരം സോൾമേറ്റ്സ് ആകാം.

∙ തെറ്റുകള്‍ ആസ്വദിക്കാം

കുറവുകളും കുറ്റങ്ങളും ഇല്ലാത്ത മനുഷ്യരില്ല. പങ്കാളികൾ പരസ്പരം ഇത്തരം തെറ്റുകൾ മാത്രം കണ്ടെത്തുകയും അതിന്റെ പേരിൽ വഴക്കിടുകയും ചെയ്യുന്നത് സ്വാഭാവികമാണ്. തെറ്റുകൾ ചൂണ്ടികാണിക്കുന്നത് നല്ലതാണ്. പക്ഷേ, തെറ്റുകൾ ആസ്വദിക്കാനും സാധിക്കണം. അവയിൽ നിന്ന് രസകരമായ മുഹൂർത്തങ്ങള്‍ കണ്ടെത്താനാകും. കൊടുങ്കാറ്റ് പ്രതീക്ഷിക്കുന്നിടത്ത്, സ്നേഹമാണ് പങ്കുവയ്ക്കപ്പെടുന്നതെങ്കിൽ ബന്ധത്തിന് അത് ശക്തിയേകും. തെറ്റുകൾ പറ്റാത്ത മനുഷ്യരില്ല. തെറ്റുകളിൽ നിന്നാണ് നമ്മൾ പഠിക്കുന്നത്. ഒരാളെ വിധിക്കാനല്ല, കരുത്തേകാനാണ് ആ തെറ്റുകൾ ഉപയോഗപ്പെടുത്തേണ്ടത്.

മനസ്സ് വായിക്കാം

പങ്കാളിയെ മനസ്സിലാക്കാനും അവരുടെ ചിന്തകളെ വായിച്ചെടുക്കാനും ശ്രമിച്ചിട്ടുണ്ടോ. അതിന് പ്രത്യേക കോഴ്സ് ഒന്നും ആവശ്യമില്ല. അവരെ ശരിക്ക് അറിഞ്ഞാൽ മതി. അവരോട് മനസ്സു തുറന്ന് സംസാരിച്ചാൽ മതി. അങ്ങനെ ഓരോ സാഹചര്യങ്ങളിലും അവർ ആഗ്രഹിക്കുന്നതും ചിന്തിക്കുന്നതും അറിയാനാകും. ചെറിയ കാര്യങ്ങളിലൂടെ പങ്കാളിക്ക് വലിയ സർപ്രൈസ് നൽകാൻ സാധിക്കും.

∙ സ്നേഹം പ്രകടിപ്പിക്കാം

സ്നേഹം പ്രകടിപ്പിക്കാനുള്ളതാണ്. പല പങ്കാളികൾക്കിടയിലും ആരംഭകാലം കഴിഞ്ഞാൽ അതില്ല. കൈ ഒന്നു ചേർത്തു പിടിക്കുക, ആലിംഗനം ചെയ്യുക, ലാളനയോടെ സംസാരിക്കുക..... അങ്ങനെ സ്നേഹം പ്രകടിപ്പിക്കാ‍ൻ എത്രയോ മാർഗങ്ങളുണ്ട്. അതിന് മടിക്കേണ്ടതില്ല. ഇങ്ങനെ മാറാൻ സാധിച്ചാൽ നിങ്ങളുടെ പങ്കാളിയിൽ ഒര സോൾമേറ്റിനെ കാണാം.

∙ പുതുമകൾ നിറയ്ക്കാം

സോൾമേറ്റിനെ കുറിച്ചുള്ള ഭാവനകളില്‍ ഏറ്റവും ശക്തമായത് പുതുമ എന്നതാണ്. സോൾമേറ്റ് കൂടെയുള്ള ഓരോ ദിവസവും ആദ്യ ദിവസമെന്നതു പോലെ പുതിയതായി തോന്നും. പ്രണയത്തിന്റെ പുതുമ നിലനിൽക്കും. അതിനായി പുതിയ കാര്യങ്ങൾ ചെയ്യാന്‍ തയാറാകണം. ഒന്നിച്ചുള്ള യാത്രകളും പുതിയ ഉദ്യമങ്ങളുമെല്ലാം വേണം. ജീവിതം പുതുമയോടെ സൂക്ഷിക്കൽ ഏറെ ശ്രമകരമാണ്. 

English Summary :  Who is your soulmate ?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA