‘സന്തോഷത്തോടെയിരിക്കുക എളുപ്പമാണ്’ ; ടിപ്സുമായി ശിൽപ ഷെട്ടി

HIGHLIGHTS
  • ചെറിയ കാര്യങ്ങളിലാണ് സന്തോഷമിരിക്കുന്നതെന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും
tips-from-actress-shilpa-shetty-to-find-happiness
SHARE

സന്തോഷത്തോടെയിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത് ? അങ്ങനെ ആഗ്രഹിക്കുന്നവർക്ക് ചെറിയ ചില ടിപ്സുമായി എത്തിയിരിക്കുകയാണ് താരസുന്ദരി ശിൽപ ഷെട്ടി. സന്തോഷത്തോടെയിരിക്കൽ എളുപ്പമാണെന്നും ചെറിയ കാര്യങ്ങളിലാണ് നമ്മുടെ സന്തോഷം ഇരിക്കുന്നതെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലൂടെ ശിൽപ പറയുന്നു.

‘‘സന്തോഷവാനായിരിക്കുക എന്നത് വളരെ എളുപ്പമാണ്. കാരണം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ... നമ്മുടെ സന്തോഷം ജീവിതത്തിലെ ചെറിയ കാര്യങ്ങളിലാണ് ഇരിക്കുന്നത്. പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവഴിക്കുക, ബാല്യത്തിലെ സന്തോഷകരമായ ഓർമകളിലേക്ക് സഞ്ചാരം നടത്തുക, പഴയ കൂട്ടുകാരെ കണ്ടെത്തുക, കുറച്ച് സൂര്യപ്രകാശം കൊള്ളുക, ഇഷ്പ്പെട്ട ഭക്ഷണം കഴിക്കുക, ഓമന മൃഗങ്ങൾക്കൊപ്പം കളിക്കുക, സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കുക, ചെയ്തു തീർക്കാനാനുള്ള കാര്യങ്ങൾ പൂർത്തീകരിക്കുക, വെറുതെ നടക്കാനിറങ്ങുകയും പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യുക. ഇത്തരം പ്രവൃത്തികള്‍ നമ്മെ സന്തോഷിപ്പിക്കുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്നു. എല്ലാ ഉത്തരവാദിത്തങ്ങളും ജോലികളും പൂർത്തിയാക്കി നിങ്ങളെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾക്കായി സമയം കണ്ടെത്തൂ....നിങ്ങളെ ശരിക്കും സന്തോഷിപ്പിക്കുന്ന ആ കാര്യം എന്താണ്?’’ – ശിൽപ കുറിച്ചു.

ശരീരത്തിലെ ‘ഹാപ്പിനസ് കെമിക്കൽ’സിന്റെ പേരുകളും ഏതൊക്കെ പ്രവൃത്തികളാണ് അവയെ ഉത്പാദിപ്പിക്കുന്നതെന്നും വ്യക്തമാക്കുന്ന രേഖപ്പെടുത്തിയിരിക്കുന്ന ഒരു ചിത്രവും ശിൽപ കുറിപ്പിനൊപ്പം ശിൽപ പങ്കുവച്ചിട്ടുണ്ട്. 

English Summary : Find happiness, Tips from actress Shilpa Shetty

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA