റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാന്‍ മുകേഷ് അബാനിയുടെയും നിത അംബാനിയുടെയും മൂത്ത മകൻ ആകാശ് അംബാനിക്കും ഭാര്യ ശ്ലോകയ്ക്കും ആൺകുഞ്ഞ് പിറന്നു. മുംബൈയിലെ ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.
മുകേഷ് അംബാനിയും നിത അംബാനിയും ആദ്യത്തെ പേരക്കുട്ടി ജനിച്ചതിന്റെ സന്തോഷത്തിലാണെന്നും അംബാനി, മേത്ത കുടുംബങ്ങളില്‍ ആഘോഷങ്ങൾക്ക് തുടക്കമായതായും റിലയൻസ് ഗ്രൂപ്പ് വാർത്താ കുറിപ്പിലൂടെ അറിയിച്ചു. മുകേഷ് അംബാനി പേരക്കുട്ടിയെ എടുത്ത് നിൽക്കുന്ന ചിത്രം ശ്ലോക ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
2019 മാർച്ച് 9ന് ആയിരുന്നു ആകാശ് അംബാനിയും റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകളുടമായ ശ്ലോകയും വിവാഹിതരായത്. ഇന്ത്യയിലെ ആഡംബര വിവാഹങ്ങളിൽ ഒന്നായിരുന്നു ഇത്.
English Summary : Shloka, Akash Ambani Become Parents To Baby Boy