പങ്കാളിയെ നഷ്ടപ്പെടുമോ എന്ന ഭയം ? പ്രണയവും ദാമ്പത്യവും തകരാം

HIGHLIGHTS
  • ചുരുക്കം ചിലരില്‍ ഈ ആശങ്ക ബന്ധം മെച്ചപ്പെടുത്താനും സഹായിക്കും
fear-is-a-reason-for-love-failure
Image Credits : wavebreakmedia / Shutterstock.com
SHARE

പ്രണയത്തിലായാലും ദാമ്പത്യ ജീവിതത്തിലായാലും നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം അവസാനിക്കുമോ എന്ന് നിങ്ങള്‍ എപ്പോഴും ഭയപ്പെടുന്നുണ്ടോ? ഈ ഭയം മനസ്സിൽ സൂക്ഷിക്കുന്നത് ദാമ്പത്യവും പ്രണയം തകരാൻ കാരണമാകാം. ഈ ഭയം ഉടലെടുക്കുന്നതോടെ അവര്‍ക്ക് പങ്കാളിയോടുള്ള സ്നേഹത്തിലും ആത്മാര്‍ത്ഥതയിലും കുറവ് വരുന്നു. ആശങ്കയോടെയാണ് ഒരോ നിമിഷവും പങ്കാളിയോട് അടുക്കുന്നത്. ഇത് പ്രശ്നങ്ങള്‍ക്ക് കാരണമാകും. വൈകാതെ ഈ ആശങ്ക പോലെ ബന്ധം തകരുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുമെന്ന് റിലേഷൻഷിപ്പ് വിദഗ്ധർ പറയുന്നു.

എന്നാല്‍ ചുരുക്കം ചിലരില്‍ ഈ ആശങ്ക ബന്ധം മെച്ചപ്പെടുത്താനും സഹായിക്കും. ശങ്കിച്ചു നിൽക്കാതെ പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനും തങ്ങളുടെ ഭയം പങ്കാളിയോട് തുറന്നു സംസാരിക്കുകയും ചെയ്യുന്നവരിലാണ് ഇത് സംഭവിക്കുന്നത്. ഇങ്ങനെ പ്രശ്നങ്ങള്‍ പരിഹരിച്ച് പ്രണയത്തിലായിരിക്കുന്നവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാകാൻ ഇത് സഹായിക്കും.

കാരണമില്ലാതെ പ്രണയത്തകര്‍ച്ചയെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ക്കിടയിലെ ബന്ധമാണ് വേഗത്തില്‍ തകരുക. ഇത്തരക്കാര്‍ക്കിടയില്‍ ആശങ്ക വർധിക്കുന്നതിനൊപ്പം പരസ്പരമുള്ള അടുപ്പം കുറയുന്നു. ദാമ്പത്യത്തിലോ പ്രണയത്തിലോ ബന്ധം മുന്നോട്ട് പോകുമോ എന്ന ആശങ്ക ഉടലെടുത്താല്‍ ഉടന്‍ അങ്ങനെ തോന്നാനുള്ള കാരണങ്ങള്‍ കണ്ടെത്തി അവ പരിഹരിക്കുകയാണ് വേണ്ടത്. അകാരണമായ ഭയവുമായി ജീവിതത്തിൽ സന്തോഷത്തോടെ ദാമ്പത്യവും പ്രണയവും മുന്നോട്ടു പോകാനാവില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA