ADVERTISEMENT

ജീവിതത്തിലെ ഒരോ അനുഭവങ്ങളും പാഠമാണ്. അതിൽ ഒന്നു തന്നെയാണ് പ്രണയ പരാജയവും. എല്ലാം നഷ്ടപ്പെട്ടെന്നു കരുതി നിരാശയിലാണ്ടു പോകുന്നവര്‍ മുതല്‍ ജീവിതം അവസാനിപ്പിക്കുന്നവരെ പോലും പ്രണയ പരാജയം സൃഷ്ടിക്കുന്നു. പ്രിയപ്പെട്ട ഒരാള്‍ നമ്മെ ഉപേക്ഷിച്ച് പോകുമ്പോൾ ദുഃഖവും നിരാശയും ഉണ്ടാകും. പക്ഷേ, അതിൽനിന്ന് പുറത്തു കടന്ന് ജീവിതത്തിൽ വാശിയോടെ പോരാടുകയാണ് വേണ്ടത്. പ്രണയപരാജയം നൽകുന്ന ചില ജീവിത പാഠങ്ങൾ അതിന് സഹായിക്കും.

ആഗ്രങ്ങൾ എപ്പോഴും സഫലമാകില്ല

പ്രണയിക്കുമ്പോൾ നമുക്ക് ഈ ലോകം തന്നെ നേടാനാകും എന്ന ചിന്തയുണ്ടാകും. അത്രയേറെ ആവേശവും ശക്തിയുമാണ് വാക്കുകളിലും പ്രവർത്തികളിലും. പ്രണയം പരാജയപ്പെടുമ്പോഴാണ് ഇക്കാര്യത്തിൽ നമുക്ക് തിരിച്ചറിവ് ഉണ്ടാകുന്നത്. നമ്മൾ ആഗ്രഹിക്കുന്നതെല്ലാം എപ്പോഴും നമുക്ക് ലഭിക്കില്ല എന്ന വലിയ തിരിച്ചറിവ് ജീവിതത്തിൽ ഏറെ പ്രയോജനം ചെയ്യും. ആ തിരിച്ചറിവുണ്ടെങ്കിൽ ആഗ്രഹം നടന്നില്ലെന്നു കരുതി നമ്മൾ തകർന്നു പോകില്ല. പകരം കൂടുതൽ കരുത്തോടെ പുതിയ ആഗ്രഹത്തിനുവേണ്ടി ശ്രമിക്കും. 

പ്രണയം മാത്രം പോര

പ്രണയത്തിനപ്പുറം മറ്റു പലതും ചേരുമ്പോഴാണ് ബന്ധം മുന്നോട്ടു പോകുന്നത്. പരസ്പര വിശ്വാസം, കരുതൽ, മനസ്സിലാക്കൽ എന്നിങ്ങനെ നീളുന്നു അവ. പ്രണയിക്കുന്നുവെന്നത് കൊണ്ട് മാത്രം ബന്ധങ്ങൾ നിലനിൽക്കില്ല എന്നു തിരിച്ചറിയണം. ബന്ധം നിലനിർത്തുക എന്നത് പല ഘടകങ്ങൾ കൂടിച്ചേരുമ്പോൾ സംഭവിക്കുന്ന ഒന്നാണ്. എന്നാല്‍ കഷ്ടപ്പെട്ട് നിലനിർത്തേണ്ട ഒന്നല്ല. അതൊരു കലയാണ്. അതു പഠിച്ചെടുക്കാൻ ഈ അവസരം ഉപയോഗിക്കാം. 

മനസ്സ്, ശരീരം

പ്രണയം പരാജയം മനസ്സിനെ മാത്രമല്ല ശരീരത്തെയും ബാധിക്കും. മാനസ്സിലുണ്ടാകുന്ന സമ്മർദ്ദവും സംഘർഷങ്ങളും ശരീരത്തെ ദുര്‍ബലപ്പെടുത്തും. മനസ്സും ശരീരവും പരസ്പര പൂരകങ്ങളാണ്. രണ്ടും കരുത്തോടെ ഇരിക്കണം. പ്രതിസന്ധികളിൽ ഇവയെ ഉത്തേജിപ്പിച്ച് നിർത്തേണ്ടത് എങ്ങനെയെന്ന് ഈ അനുഭവങ്ങളിൽനിന്നു പഠിക്കാം.

ലക്ഷ്യബോധം

പ്രണയപരാജയത്തിന്റെ കാരണങ്ങളെ വിലയിരുത്തുക. ജീവിതത്തിലെ വലിയൊരു പാഠമാണ് അത്. പലപ്പോഴും നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന െതറ്റുകൾ ആകാം പരാജയത്തിന് കാരണമാകുന്നത്. നമ്മുടെ ചില കണക്കുകൂട്ടലുകൾ പിഴച്ചിരിക്കാം. അതെല്ലാം മനസ്സിലാക്കി ലക്ഷ്യബോധത്തോടെ പ്രവർത്തിക്കേണ്ടത് എങ്ങനെയെന്ന് മനസ്സിലാക്കാം.

യഥാർഥ സുഹൃത്തുക്കള്‍

ജീവിതത്തിലെ മോശം അവസ്ഥയിലൂടെ കടന്നു പോകുമ്പോഴാണ് യഥാർഥ സുഹൃത്തുക്കളെ കണ്ടെത്തുക എന്നു പറഞ്ഞു കേട്ടിട്ടില്ലേ. അതുതെന്നയാണ് ഇവിടെയും സംഭവിക്കുക. നമ്മുടെ പ്രണയം പരാജയപ്പെടുമ്പോൾ കുറ്റപ്പെടുത്തുന്നവരും പരിഹസിക്കുന്നവരും ഉണ്ടാകും. എന്നാൽ ഒപ്പം ശക്തി പകര്‍ന്നു നിൽക്കുന്നവരെയും കാണാം. അവരാണ് യഥാർഥ സുഹൃത്തുക്കൾ. 

English Summary : Learn these lessons from love failure 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com