ADVERTISEMENT

ആഗ്രഹിച്ച പ്രായത്തിൽ അമ്മയ്ക്ക് നല്ല വസ്ത്രം ധരിക്കാൻ സാധിച്ചില്ല. ആ വേദന മാറ്റാനായി ഇപ്പോൾ അമ്മയ്ക്ക് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ തയ്ച്ചു കൊടുക്കുകയാണ് ഒരു മകൻ. ചുരിദാർ ഇട്ടു നിൽക്കുന്ന അമ്മയുടെ ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് ഉണ്ണികൃഷ്ണൻ എന്ന യുവവാണ് അനുഭവം പങ്കുവച്ചത്. ഭർത്താവ് മരിച്ച കാര്യം ഓർമിപ്പിച്ച് ഉപദേശിക്കാൻ ആരും വരേണ്ടെന്ന മുന്നറിയിപ്പും കുറിപ്പിനൊപ്പമുണ്ട്.

കുറിപ്പ് വായിക്കാം; 

നാട്ടിൻപുറങ്ങളിൽ ഇപ്പോളും ഭർത്താവ് മരിച്ചുപോയ സ്ത്രീകൾ അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത് എന്ന നിബന്ധനകൾ ഒക്കെ ഇപ്പോളും നിലനിൽക്കുന്നുണ്ട്. എന്നാൽ ഞാൻ എന്റെ അമ്മയെ ആ വഴിക്ക് വിടാൻ ഉദ്ദേശിക്കുന്നില്ല. അമ്മക്ക് വയസ്സ് 58 ഉണ്ട്. അമ്മയുടെ ആയ കാലത്തൊന്നും നല്ല ഒരു വസ്ത്രം അമ്മയുടെ ഇഷ്ടത്തിന് ഇടാനൊന്നും വക ഉണ്ടായിരുന്നില്ല. ഇപ്പോൾ എനിക്ക് തന്നെ ഏത് വസ്ത്രം വേണമെങ്കിലും അമ്മക്ക് തയ്ച്ചു കൊടുക്കാനുള്ള പ്രാപ്തി ഉണ്ട്. അതുകൊണ്ട് ഞാൻ തന്നെ ഒരു ചുരിദാർ തയ്ച്ച് അമ്മക്ക് കൊടുത്തു. അമ്മ അതിൽ സന്തോഷവതിയും ആണ്. ഭർത്താവ് മരിച്ചെന്നു പറഞ്ഞ് ആ കൂടെ മരിക്കാൻ വിടാൻ പറ്റില്ലല്ലോ. അങ്ങനുള്ള ചിന്താഗതിക്കാർ ഈ പോസ്റ്റിന്റെ കമന്റ് ബോക്സിന്റെ ഏഴയലത്തു വന്നേക്കരുത്.

അമ്മക്ക് എത്ര സന്തോഷം കൊടുക്കാൻ പറ്റുമോ അതാണ് എന്റെ ഒരേ ഒരു ലക്ഷ്യം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com