‘ധന്യയ്ക്കൊപ്പം കട്ടക്ക് കൂടെ നില്‍ക്കാൻ തുടങ്ങിയിട്ട് 9 വർഷം ; സന്തോഷം പങ്കുവച്ച് ജോൺ ജേക്കബ്

john-jacob-celebrating-9-th-wedding-anniversary-with-dhanya-mary-varghese
SHARE

ഒൻപതാം വിവാഹവാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് നടൻ ജോൺ ജേക്കബ്. ഭാര്യയും നടിയുമായ ധന്യ മേരി വർഗീസിനൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്താണ് ജോണ്‍ ഇക്കാര്യം അറിയിച്ചത്. 

ചിത്രത്തിനൊപ്പം ഹൃദ്യമായ ഒരു കുറിപ്പും ജോൺ പങ്കുവച്ചു. ‘‘ഒന്നിച്ച് എത്ര ദിവസങ്ങളും മാസങ്ങളും ദിവസങ്ങളും പിന്നിട്ടു എന്നതല്ല ഞങ്ങളുടെ സ്നേഹം. എനിക്കത് ഓരോ ദിവസവും നിന്നെ എത്ര സ്നേഹിക്കുന്നു എന്നതാണ്. 

പരസ്പരം സ്നേഹിക്കാനും ജീവിക്കാനും കട്ടക്ക് കൂടെ നിൽക്കാനും തുടങ്ങിയിട്ട് ഇന്നേക്ക് 9 വര്‍ഷം. ഈ മനോഹരമായ ജീവിതം നൽകിയതിന് ദൈവത്തിന് നന്ദി’’– ജോൺ കുറിച്ചു. 

2012 ജനുവരി 9ന് ആണ് ജോണും ധന്യയും വിവാഹിതരായത്. സിനിമാരംഗത്ത് ധന്യ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിവാഹം. തുടർന്ന് ധന്യ അഭിനയരംഗത്തുനിന്ന് ഇടവേളയെടുത്തു. പിന്നീട് സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ധന്യ ഇപ്പോൾ മിനിസ്ക്രീൻ രംഗത്തെ സജീവസാന്നിധ്യമാണ്.

English Summary : John Jacob celebrating 9th wedding anniversary with Dhanya Mary Varghese 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA