ചിന്തിച്ചത് അമ്മയെയും കുഞ്ഞിനെയും പറ്റിമാത്രം; ആമിന ആ ദൗത്യം സ്വയം ഏറ്റെടുത്തു

HIGHLIGHTS
  • കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കാം
  • കോവിഡ് പോരാളികൾക്ക് വോട്ട് രേഖപ്പെടുത്താം
manorama-online-malabar-gold-and-diamonds-golden-salute-individuak-category-nhs-staff-nurse-amina-a
ആമിന എ
SHARE

സ്വന്തം ജീവൻ വകവയ്ക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്ന നിരവധി ആരോഗ്യപ്രവർത്തകരെ ഈ കോവിഡ് കാലത്ത് നമ്മൾ കണ്ടു. അതിലൊരാളായിരുന്നു കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ താൽക്കാലികമായി ജോലി ചെയ്യുന്ന NHM സ്റ്റാഫ്‌ നഴ്‌സ്‌ ആമിന എ. 

ഒരു വലിയ കടത്തുവഞ്ചിയിൽ പിപിഇ കിറ്റുമണിഞ്ഞ് ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു നഴ്സിന്റെ ചിത്രം മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചത് ആലപ്പുഴക്കാർ അത്ര പെട്ടെന്ന് മറക്കാൻ സാധ്യമല്ല. കനത്തു പെയ്യുന്ന പേമാരിയെ വകവയ്ക്കാതെ, കൈനകരിയിലെ നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന നിരവധി തുരുത്തുകളിൽ ഒന്നായ ആയിരവേലിയില്‍ കർശന ക്വാറന്റീനിൽ വീട്ടിൽ കഴിയുന്ന ഒരു ഗർഭിണിക്ക് ഇൻജക്‌ഷൻ എടുക്കാനുള്ള ഒരു നഴ്സിന്റെ യാത്രയായിരുന്നു അത്.

അവിടേക്കുള്ള യാത്ര സാഹസികമാണെന്ന് മെഡിക്കൽ ഓഫീസർ ഡോ. ശരത്ചന്ദ്ര ബോസിന് അറിയാമായിരുന്നു. അതിനാൽത്തന്നെ അദ്ദേഹം സഹപ്രവർത്തകരോട് സംസാരിച്ചപ്പോൾ ആമിന ആ ദൗത്യം സ്വയം ഏറ്റെടുക്കുകയായിരുന്നു. അങ്ങോട്ടേക്ക് തിരിക്കുമ്പോൾ മനസ്സിൽ ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്ന ഒരമ്മ മനസ്സ് മാത്രമേ തനിക്ക് ചിന്തിക്കാൻ കഴിഞ്ഞുള്ളുവെന്ന് ആമിന പറയുന്നു.

ഫൈബർ ബോട്ടിലുള്ള യാത്ര അൽപം പേടിച്ചിരുന്ന. വെള്ളത്തിന്റെ ഓളത്തിൽ ബോട്ടിന് അലച്ചിൽ ഉണ്ടാകും. പക്ഷേ എങ്ങും പിടിക്കാൻ സാധിക്കില്ലല്ലോ. കസേരയിൽതന്നെ ഇരുന്നുള്ള യാത്ര. ഒരു അമ്മയുടെയും അതിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിന്റെയും കാര്യമായാതുകൊണ്ടാണ് മറ്റൊന്നും ചിന്തിക്കാതെ മുന്നിട്ടിറങ്ങിത്. ആലപ്പുഴ റബർ ഫാക്ടറിക്കു സമീപം താമസിക്കുന്ന അബ്ദുൽ റഷീദ് – ഹയറുന്നീസ ദമ്പതികളുടെ മകളാണ് ആമിന.


കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കാൻ മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന ഗോൾഡൻ സല്യൂട്ട് പദ്ധതിക്ക് ഗംഭീര സ്വീകരണമാണ് വായനക്കാരിൽനിന്നും ലഭിച്ചത്.

കോവിഡ് പ്രതിരോധത്തിന് സന്നദ്ധരായ നൂറുകണക്കിനാളുകളെ വായനക്കാർ പദ്ധതിയിലേക്ക് നാമനിർേദശം ചെയ്തു. ഇതിൽനിന്നും മനോരമ ഓൺലൈൻ എഡിറ്റോറിയൽ ടീം തിരഞ്ഞെടുത്തിരിക്കുന്ന വ്യക്തികളിൽ ഒരാളാണ് കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ താൽക്കാലികമായി ജോലി ചെയ്യുന്ന NHM സ്റ്റാഫ്‌ നഴ്‌സ്‌ ആമിന എ

കോവിഡ് പോരാളികൾക്ക് വോട്ട് രേഖപ്പെടുത്താം 

English Summary : Manorama Online - Malabar Gold & Diamonds Golden Salute CSR Campaign - Amina A

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA