ഭാര്യ വീണയ്ക്ക് ജന്മദിനാശംസ നേർന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. വീണയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചാണ് മുഹമ്മദ് റിയാസിന്റെ ആശംസ.

‘നീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി നിറയ്ക്കുന്നു. ജന്മദിനാശംസകൾ’– ചിത്രത്തിനൊപ്പം റിയാസ് കുറിച്ചു.

2020 ജൂണ്‍ 15ന് ആണ് പിണറായി വിജയന്റെ മകൾ വീണയെ മുഹമ്മദ് റിയാസ് ജീവിത സഖിയാക്കിയത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിൽവെച്ചായിരുന്നു ചടങ്ങുകൾ.

English Summary : P.A Muhammad Riyaz wishes wife Veena vijayan happy birthday