‘അത് വാക്കുകൾകൊണ്ടു വിവരിക്കാനാകാത്ത അവസ്ഥ’ ; ഡിപ്രഷനെക്കുറിച്ച് നടി മേഘ്ന വിൻസെന്റ്

HIGHLIGHTS
  • ആ അവസ്ഥയിൽനിന്നു പുറത്തുകടക്കൽ അത്ര എളുപ്പമല്ല
actress-meghna-vincent-on-depression
SHARE

രണ്ടര വർഷം മുമ്പ് ഡിപ്രഷനിലൂടെ കടന്നു പോയെന്നും ആ അവസ്ഥ വാക്കുകൾെകാണ്ട് വിവരിക്കാനാകില്ലെന്നും നടി മേഘ്ന വിൻസെന്റ്. യുട്യൂബ് ചാനലിലൂടെ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുമ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തൽ. 

ഡിപ്രഷൻ എങ്ങനെയാണു മറികടന്നതെന്നും ഇത്രയേറെ പ്രശ്നങ്ങൾ നേരിട്ടിട്ടും എങ്ങനെയാണ് സന്തോഷത്തോടെയിരിക്കാൻ സാധിക്കുന്നതുമെന്ന ചോദ്യത്തോടാണു മേഘ്ന പ്രതികരിച്ചത്. ‘‘ആ അവസ്ഥ എന്താണെന്ന് വാക്കുകൾ കൊണ്ട് വിവരിക്കാനാകില്ല. മുഴുവൻ സമയവും ഒരു ബെഡ്ഷീറ്റിനുള്ളിൽ ഇരിക്കുകയായിരുന്നു. എനിക്ക് ആരെയും ഫെയ്സ് ചെയ്യേണ്ടായിരുന്നു. അങ്ങനെയൊരു അവസ്ഥയായിരുന്നു എന്റേത്. ഈയൊരു അവസ്ഥയിലൂടെ കടന്നു പോകുന്നവർ അതിൽനിന്നു പുറത്തു വരാൻ ആഗ്രഹിക്കുന്നുണ്ടാകും. പക്ഷേ അതത്ര എളുപ്പമല്ല. എന്താണ് അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് അവർക്കു തന്നെ മനസ്സിലാകാത്ത അവസ്ഥയാണത്’’ – മേഘ്ന പറഞ്ഞു. 

ഡിപ്രഷൻ എങ്ങനെയാണു മറികടന്നു വന്നതെന്ന് ഒരു വിഡിയോ ആയി ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും വൈകാതെ അതു ചെയ്യുമെന്നും മേഘ്ന പറയുന്നു.  

English Summary : Actress Meghna Vincent on depression

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA