തുടക്കം അവിചാരിതം, ലാലേട്ടന്റെ മകളായി; അഞ്ജലിയെ പ്രേക്ഷകർ സ്വീകരിച്ചു : ഗോപിക അനില്‍

HIGHLIGHTS
  • ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അഭിനയിക്കാൻ അവസരം ലഭിക്കുന്നത്
  • വിവാഹമാകുമ്പോൾ പ്രേക്ഷകരെ തീർച്ചയായും അറിയിക്കും
santhwanam-actress-gopika-anil-exclusive-interview
SHARE

‘ശിവം’ സിനിമയിൽ ബിജു മേനോന്റെ മകളായി എത്തിയ കൊച്ചുകാന്താരിയെ ഇനിയും മലയാളികൾ മറന്നിട്ടുണ്ടാകില്ല. കുറുമ്പുകാട്ടി കുലുങ്ങിച്ചിരിക്കുന്ന ‘ബാലേട്ടൻ’ സിനിമയിലെ ബാലേട്ടന്റെ മക്കളെയും വർഷങ്ങൾ പലതു കഴിഞ്ഞെങ്കിലും ഇന്നും നമ്മൾ ഓർത്തിരിക്കുന്നുണ്ട്. മലയാളത്തിലെ മുൻനിര സീരിയലുകളിലൂടെ കൊച്ചുകുറുമ്പികൾ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. കബനി എന്ന സീരിയലിലൂടെയാണ് മലയാളികൾക്കു സുപരിചിതരായ ഗോപിക–കീർത്തന സഹോദരിമാർ വീണ്ടുമെത്തിയത്. ഇപ്പോൾ ചിപ്പി രഞ്ജിത്ത് നിർമിക്കുന്ന ‘സാന്ത്വനം’ എന്ന പരമ്പരയിലെ അഞ്ജലി എന്ന കഥാപാത്രമായെത്തി പ്രേക്ഷകമനം കീഴടക്കിയിരിക്കുകയാണ് ഗോപിക അനിൽ. താരത്തിന്റെ വിശേഷങ്ങളിലൂടെ...

∙ തുടക്കം അവിചാരിതം

2001ൽ ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഷാജി കൈലാസിന്റെ ശിവം എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. അച്ഛൻ അനിലിനൊപ്പം സെറ്റിൽ ചെന്നപ്പോൾ അവിചാരിതമായാണ് ശിവത്തിൽ അഭിനയിക്കാൻ കീർത്തനയ്ക്ക് ക്ഷണം കിട്ടിയത്. എന്നാൽ ഷൂട്ടിങ്ങിന് സെറ്റിൽ എത്തിയപ്പോൾ ‘എന്റെ അച്ഛൻ ഇതല്ല, എന്റെ അച്ഛനെ മാത്രേ അച്ഛാ എന്നു വിളിക്കൂ’ എന്നു പറഞ്ഞ് മൂന്നു വയസ്സുകാരി കീർത്തനക്കുട്ടി കരഞ്ഞപ്പോൾ ചേച്ചി ഗോപിക അഭിനയിക്കട്ടെ എന്നായി. അങ്ങനെ സിനിമയിലെത്തുകയായിരുന്നു. പിന്നീടാണ് ബാലേട്ടനിൽ ലാലേട്ടന്റെ മകളായി അഭിനയിക്കുന്നത്. അതിനുശേഷം വേഷം, മയിലാട്ടം തുടങ്ങിയ ചിത്രങ്ങളിൽ ബാലതാരമായി.

gopika-anil-2

∙ രണ്ടാംവരവ്

കബനിയിലേക്ക് അവസരം ലഭിച്ചത് കീർത്തനയ്ക്കായിരുന്നു. ആ സമയത്ത് സീരിയലിന്റെ ടൈറ്റിൽ റോളിലേക്ക് ആളെ കിട്ടിയിരുന്നില്ല. ഫോട്ടോസ് അയച്ചുകൊടുത്തതിൽ ഞങ്ങൾ രണ്ടുപേരും ഒന്നിച്ചുള്ള പടം ഉണ്ടായിരുന്നു. അങ്ങനെ കണ്ട് ഇഷ്ടപ്പെട്ടാണ് കബനിയിലെ നായികാ കഥാപാത്രം ചെയ്യുന്നത്. അതിനുശേഷമാണ് സാന്ത്വനത്തിലേക്ക് ക്ഷണം ലഭിച്ചത്. പ്രൊഡക്ഷൻ കൺട്രോളർ സജി സൂര്യയാണ് ഓഡിഷനിൽ പങ്കെടുക്കാൻ നിർദേശിച്ചത്. അങ്ങനെ സാന്ത്വനത്തിലെ അഞ്ജലിയായി.

gopika-with-chippi-and-sajin

∙ സാന്ത്വനം കുടുംബം

സാന്ത്വനം കുടുംബത്തിന്റെ കഥയാണ് പരമ്പരയിൽ. ഇതിൽ അഭിനയിക്കുന്ന എല്ലാവരും ഒരു കുടുംബം പോലെ തന്നെയാണ്. ആദിത്യനാണ് സീരിയലിന്റെ സംവിധായകൻ. സ്ക്രിപ്റ്റ് ഒരുക്കുന്നത് ജെ. പള്ളാശ്ശേരിയും. തമിഴിലെ ‘പാണ്ഡ്യൻ സ്റ്റോഴ്സ്’ എന്ന സീരിയലിന്റെ കഥാതന്തുവാണ് സാന്ത്വനത്തിൽ. വളരെ നാച്ചുറലായാണ് സംഭാഷണങ്ങൾ ഒരുക്കുന്നത്. അതിനാൽ തന്നെ വളരെ നാച്ചുറലായി അഭിനയിക്കാനും സാധിക്കുന്നു. ചിപ്പിച്ചേച്ചിയും രഞ്ജിത്തേട്ടനും വലിയ കരുതലാണ് ഞങ്ങൾക്കു നൽകുന്നത്. കൂടെ അഭിനയിക്കുന്നവർ നന്നായി സഹായിക്കുകയും സഹകരിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാം വളരെ സന്തോഷകരമായി മുന്നോട്ടു പോകുന്നു. 

∙ പഠനം, ബ്രേക്ക്

സിനിമയിൽനിന്ന് പ്ലാൻ ചെയ്ത് ബ്രേക്ക് എടുത്തിട്ടില്ല. അവസരങ്ങൾ കിട്ടാത്തതിനാലാണ് ഗ്യാപ് വന്നത്. ഇപ്പോൾ ആയുർവേദ ഡോക്ടറാണ്. കർണാടകയിലെ ഹാസനിലുള്ള എസ്ഡിഎം ആയുർവേദ കോളജിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്. കീർത്തന ബിടെക് കഴിഞ്ഞ് എംടെക്കിന് ചേർന്നിട്ടുണ്ട്.  

∙ കുടുംബം, വിവാഹം

കോഴിക്കോടാണ് സ്വദേശം. അച്ഛൻ അനിൽ കുമാർ ബാങ്ക് ഉദ്യോഗസ്ഥനാണ്. അമ്മ ബീന അനിൽ. ഇപ്പോൾ അഭിനയത്തിൽ സജീവമായി നിൽക്കാനാണ് ആഗ്രഹം. വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. വിവാഹമാകുമ്പോൾ പ്രേക്ഷകരെ തീർച്ചയായും അറിയിക്കും.

∙ഏറ്റെടുത്ത് പ്രേക്ഷകർ

gopika-anil-3

ശിവാഞ്ജലി എന്ന കോംബോ മലയാളികൾ ഇതിനോടകം സ്വീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ശിവാഞ്ജലി ഫാൻസ് ഗ്രൂപ്പുകൾ ഉണ്ടാക്കി അവർ പോസ്റ്റുകൾ ഇടുന്നുണ്ട്. അതു കാണുമ്പോൾ വലിയ സന്തോഷമാണ്. പരമാവധി പോസ്റ്റുകൾ ഷെയർ ചെയ്യാനും ശ്രമിക്കാറുണ്ട്.  

English Summary : Actress Gopika Anil exclusive Interview

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA