ആദ്യ പ്രണയം മറക്കാനാകാത്തത് എന്തുകൊണ്ട് ?

HIGHLIGHTS
  • ആദ്യമായി സംഭവിക്കുക എന്നാൽ പുതിയൊരു അനുഭവം എന്നാണ് അർഥം
why-you-never-forget-your-first-love
Image Credits : TZIDO SUN / Shutterstock.com
SHARE

ആദ്യ പ്രണയം തന്നെ വിവാഹത്തിലെത്തുന്നവർ വളരെ വിരളമാണ്. പിരിഞ്ഞാലും ആദ്യ പ്രണയം മറക്കുന്നത് അത്ര എളുപ്പമല്ല. എന്തുകൊണ്ടാണ് ഇതെന്ന് ചിന്തിച്ചിട്ടുണ്ടോ? രസകരമായി പറഞ്ഞാൽ ആദ്യ പ്രണയം ഒന്നേ ഉണ്ടാകൂ എന്നതാണ് ഇതിനു കാരണം.

ആദ്യമായി സംഭവിക്കുക എന്നാൽ പുതിയൊരു അനുഭവം എന്നാണ് അർഥം. അതു പ്രണയമാണെങ്കിൽ പുതിയ വികാരങ്ങളും സ്വപ്നങ്ങളും ചിന്തകളും അനുഭവിക്കും. ഓരോ വ്യക്തിക്കും അതു വളരെ വിലപ്പെട്ടതായിരിക്കും. ആദ്യമായി ലഭിക്കുന്ന ഇത്തരം അനുഭവങ്ങളെ സൂക്ഷിച്ചു വയ്ക്കാൻ തലച്ചോറിന് പ്രത്യേക കഴിവുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. 

ആദ്യ പ്രണയം തരുന്ന ആകാംക്ഷ തലച്ചോറിന്റെ വിവിധഭാഗങ്ങളെ കൂടുതൽ പ്രവർത്തിക്കുകയും ഓർമകൾ സൂക്ഷിക്കുകയും ചെയ്യുമെന്ന് ന്യൂറോൺ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പ്രബന്ധം പറയുന്നു.

‘പ്രൈമറി എഫക്ട്’ എന്ന ആശയത്തെയാണ് സൈക്കോളജിസ്റ്റുകൾ ഇതിനെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്നത്. ജോലിക്കു കയറിയ ആദ്യ ദിവസമായിരിക്കും ഇരുപതാം ദിവസത്തേക്കാളും ഓർത്തുവയ്ക്കുക. ഇതു ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും നടക്കുന്നുണ്ട്.

നല്ലതിനേക്കാൾ മോശം അനുഭവങ്ങൾ ഓർമയിൽ നിൽക്കും എന്നും  പഠനങ്ങൾ സൂചിപ്പിക്കുന്നു. അതായത് ആദ്യത്തെ പ്രണയം നല്‍കുന്നതു വേദനയും പരാജയവുമാണെങ്കിൽ ഓർമകൾ കൂടും എന്നു ചുരുക്കം.

English Summary : Why yopu never forget first love

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA