പങ്കാളിയോട് സംസാരിക്കാൻ പോലും നിങ്ങൾക്ക് സമയമില്ലേ ?

HIGHLIGHTS
  • സമയക്കുറവ് പതിയെ ബന്ധങ്ങളെ ശിഥിലമാക്കുന്നു
importance-of-spending-time-with-partner
Image Credits : Antonio Guillem / Shutterstock.com
SHARE

ആർക്കും ഒന്നിനും സമയമില്ല. സ്വന്തം പങ്കാളിക്കൊപ്പം ചെലവിടാനോ, മനസ്സു തുറന്നു സംസാരിക്കാനോ, ചേർന്നിരിക്കാനോ അവസരം ഇല്ലാത്ത വിധത്തിലാണ് തിരക്കുകൾ. ആ സമയക്കുറവ് പതിയെ ബന്ധങ്ങളെ ശിഥിലമാക്കുന്നു. ഇത് തിരിച്ചറിയുമ്പോഴേക്കും ബന്ധങ്ങൾ കൈവിട്ടു പോയിട്ടുണ്ടാകും. 

പരസ്പര ധാരണയും കാര്യങ്ങൾ പങ്കുവയ്ക്കലുമാണ് ഒരു ബന്ധത്തിന്റെ അടിസ്ഥാനമെന്നിരിക്കെ പങ്കാളിക്കും കുടുംബത്തിനുമൊപ്പം ചെലവഴിക്കാൻ സമയമില്ലാത്ത അവസ്ഥയിലൂടെയാണ് പലരും കടന്നുപോകുന്നത്. ജോലി സമയത്തിലെ വൈരുധ്യമാണ് പലരും ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. മറ്റൊന്ന് ജോലിയുടെ സമ്മർദം വീട്ടിലെത്തുമ്പോഴും നിലനിൽക്കുന്നു എന്നതാണ്. വീടും ഒരു ഓഫീസാക്കി മാറ്റുന്നവർ പങ്കാളികള്‍ക്കു നൽകുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. 

ദിവസവും ശരാശരി 4–5 മണിക്കൂറെങ്കിലും ഒരുമിച്ചു ചെലവഴിക്കുകയോ  സംസാരിക്കുകയും ചെയ്താൽ മാത്രമേ ബന്ധങ്ങൾ ദൃഢമാകുകയും ഈടുനിൽക്കുകയും ചെയ്യൂ എന്നാണ് റിലേഷൻഷിപ്പ് വിദഗ്ധർ പറയുന്നത്. വിവാഹമോചനക്കേസുകളിൽ പങ്കാളിയുടെ തിരക്കും ഒരുമിച്ചു പങ്കിടാൻ സമയമില്ല എന്ന പരിഭവവും പങ്കുവയ്ക്കുന്നവർ നിരവധിയാണ്.

വീട്ടിൽ എത്തിയാൽ ജോലി ഭാരം മാറ്റിവച്ച് പങ്കാളിക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാൻ ശ്രദ്ധിച്ചില്ലെങ്കിൽ നമ്മൾപോലും അറിയാതെ ബന്ധങ്ങളും ബന്ധുക്കളും നമ്മെ വിട്ടുപോകുമെന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ടുതന്നെ നല്ല രീതിയിലുള്ള വിവാഹ ബന്ധം ആഗ്രഹിക്കുന്നവർ ദൈനംദിന ജീവിതത്തിലെ സമയക്രമം താളപ്പിഴകളില്ലാതെ ക്രമീകരിച്ച് മുന്നോട്ടു നയിക്കുന്നതിൽ തീർച്ചായും ശ്രദ്ധിക്കണം.

English Summary : Importance of spending time together with your spouse

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA