ADVERTISEMENT

കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളികളാണ് ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർ. കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയായ ഡോ. അനൂപ് കുമാറും ഈ കോവിഡ് കാലത്ത് വിശ്രമമില്ലാതെ പോരാടുന്ന വ്യക്തിയാണ്. കേരള സർക്കാരിന്റെ വിദഗ്ധ ഉപദേശക സമിതി അംഗം കൂടിയായ ഇദ്ദേഹം, പൊതുസമൂഹത്തിൽ കോവിഡ് അവബോധനം നൽകുന്നതിനായി പത്രമാധ്യമങ്ങളിലൂടെ നിരവധി ലേഖനങ്ങൾ എഴുതി, നിരവധി അവബോധന പരിപാടികളിൽ ഭാഗഭാക്കായി.കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമായ പ്ലാസ്മ തെറാപ്പിയുടെ ആദ്യ പ്രോട്ടോക്കോൾ ICMR നു ഇദ്ദേഹം സമർപ്പിച്ചിരുന്നു. 

കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമായ അടിസ്ഥാന ചികിത്സാരീതി വികസിപ്പിക്കാനും മറ്റു ആരോഗ്യപ്രവർത്തകർക്ക് പകർന്നുനൽകാനും ഇദ്ദേഹത്തിന് കഴിഞ്ഞു. കോവിഡിനെതിരെ പോരാളികളായ ഡോക്ടർമാരെ പരിശീലിപ്പിക്കാൻ ഇദ്ദേഹം നേതൃത്വം നൽകി. ഇതിനായി ഓൺലൈൻ ട്രെയിനിങ് പ്ലാറ്റ്ഫോം നിർമിച്ചു. യൂട്യൂബ് ചാനലും തുടങ്ങി. കോവിഡിന്റെ തുടക്കകാലം മുതൽ മൂന്നു മാസത്തോളം ദിനംപ്രതി ഏകദേശം 50 കോവിഡ് രോഗികളെ എങ്കിലും ഇദ്ദേഹം ചികിൽസിച്ചു ഭേദമാക്കി. 

കോഴിക്കോട് ജില്ലയിലെ കോവിഡ് മരണനിരക്ക് പിടിച്ചു നിർത്തുന്നതിൽ ഇദ്ദേഹം ചെലുത്തിയ സ്വാധീനം ചെറുതല്ല. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളുടെ സാധ്യതകളെയും തുടർപ്രതിരോധത്തിന്റെ ആവശ്യകതയെ കുറിച്ചും ഇദ്ദേഹം അവബോധനം നൽകി.കോവിഡിനെതിരെ അഹോരാത്രം പോരാടുമ്പോൾ പലപ്പോഴും വ്യക്തിപരവും കുടുംബപരവുമായ ആവശ്യങ്ങൾ വേണ്ടെന്നു വയ്‌ക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ കുറെ മാസങ്ങളായി വളരെ ചുരുക്കം ദിവസങ്ങൾ മാത്രമാണ് ഇദ്ദേഹം അവധിയെടുത്തത്. കേരളത്തിലെ ആരോഗ്യപ്രവർത്തകരുടെ മഹത്വം വെളിവാകുന്നതും ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ അവർ കാണിക്കുന്ന അർപ്പണബോധം അനുഭവിച്ചറിയുമ്പോഴാണ്.

കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കാൻ മനോരമ ഓൺലൈൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് ഒരുക്കുന്ന ഗോൾഡൻ സല്യൂട്ട് പദ്ധതിക്ക് ഗംഭീര സ്വീകരണമാണ് വായനക്കാരിൽനിന്നും ലഭിച്ചത്.

കോവിഡ് പ്രതിരോധത്തിന് സന്നദ്ധരായ നൂറുകണക്കിനാളുകളെ വായനക്കാർ പദ്ധതിയിലേക്ക് നാമനിർേദശം ചെയ്തു. ഇതിൽനിന്നും മനോരമ ഓൺലൈൻ എഡിറ്റോറിയൽ ടീം തിരഞ്ഞെടുത്തിരിക്കുന്ന വ്യക്തികളിൽ ഒരാളാണ് കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയായ ഡോ. എ. എസ്. അനൂപ് കുമാർ

കോവിഡ് പോരാളികൾക്ക് വോട്ട് രേഖപ്പെടുത്താം 

 

English Summary : Manorama Online - Malabar Gold & Diamonds Golden Salute CSR Campaign - Dr. A.S. Anoop Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com