23 വിവാഹം, മക്കളും പേരമക്കളുമായി 113 പേർ; അട്ടപ്പാടിയിലെ ഗോത്ര രാജാവായിരുന്ന മൊദ്ദ മൂപ്പന്റെ ജീവിതം

HIGHLIGHTS
  • 2013ൽ ആയിരുന്നു മൊദ്ദ മൂപ്പന്റെ മരണം
  • അന്നു പ്രായം 140 ആയിരുന്നുവെന്ന് വിശ്വസിക്കുന്നു
the-life-story-of-tribal-leader-mudha-mooppan
SHARE

അദ്ഭുതങ്ങളാൽ സമ്പന്നമാണ് അട്ടപ്പാടിയിലെ ഗോത്ര രാജാവായിരുന്ന മൊദ്ദ മൂപ്പന്റെ ജീവിതം. മൂപ്പൻമാരുടെ മൂപ്പൻ എന്നറിയപ്പെട്ടിരുന്ന മൊദ്ദമൂപ്പൻ ആദിവാസി വൈദ്യത്തിലും മന്ത്രവാദത്തിലും അവസാന വാക്കായിരുന്നു. 23 വിവാഹങ്ങള്‍, മക്കളും പേരക്കുട്ടികളുമായി 113 പേർ എന്നിവരടങ്ങുന്നതാണ് കുടുംബം. 

മരിക്കുമ്പോൾ മൂപ്പന്റെ പ്രായം 140 ആയിരുന്നുവെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. മന്ത്രശക്തി തെളിയിക്കാൻ ആനകളെ വിളിച്ചു വരുത്തിയതും സ്ത്രീകളെ വശീകരിക്കാൻ മൂപ്പന് കഴിവുണ്ടെന്നുമുള്ളതാണു നാട്ടിൽ പ്രചാരത്തിലുള്ള കഥകള്‍. കറുത്ത കോട്ടും വെളുത്ത തലപ്പാവും ധരിച്ചു പ്രൗഢിയോടെയാണ് മൂപ്പൻ നടക്കുക. രാജീവ് ഗാന്ധി ആദരിച്ച് നൽകിയതാണ് ആ കോട്ട്. 

2013ൽ ആയിരുന്നു മൂപ്പന്റെ മരണം. ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളാണ് മൊദ്ദ മൂപ്പൻ ബാക്കിവയ്ക്കുന്നത്. സംഭവബഹുലമായ ആ ജീവിതത്തെക്കുറിച്ചുള്ള വിഡിയോ കാണാം. 

English Summary : Amazing life story of tribal leader Mudha Mooppan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA