ഐഡിയൽ റിലീഫ് വിങ്; ഏത് അടിയന്തര ഘട്ടത്തിലും വിളിക്കാം

HIGHLIGHTS
  • കോവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികളെ ആദരിക്കാം
  • കോവിഡ് പോരാളികൾക്ക് വോട്ട് രേഖപ്പെടുത്താം
manoramaonline-malabar-gold-and-diamonds-golden-salute-covid-warriors-campaign-ideal-relief-wing
SHARE

കേരളത്തിൽ കോവിഡ് 19 റിപ്പോർട്ട് ചെയ്തതോടെ Ideal Relief Wing (IRW) എല്ലാ ജില്ലയിലും സന്നദ്ധ സേന രൂപീകരിച്ച് ജില്ലാ കലക്ടർമാർ, DMO, സംസ്ഥാന യുവജന കമ്മീഷൻ യൂത്ത് ഡിഫൻസ് ഫോഴ്സ് ജില്ലാ കോ ഓർഡിനേറ്റർമാർ എന്നിവരെ ബന്ധപ്പെട്ട് വളണ്ടിയർ സേവന സന്നദ്ധത ഉറപ്പ് നൽകി. 1992 ൽ രൂപീകരിച്ച ഈ സംഘടനയിൽ നിലവിൽ 750 അംഗങ്ങൾ ആണ് ഉള്ളത്. 250 സ്ത്രീകളും 500 പുരുഷന്മാരും.കേരളത്തിലെ ആദ്യ കോവിഡ് മരണം റിപ്പോർട്ട് ചെയ്ത കൊച്ചിയിൽ ബന്ധുക്കളോടൊപ്പം ചേർന്ന് മൃതദേഹം ഏറ്റെടുക്കയും സംസ്കരിക്കുകയും ചെയ്തു. രണ്ടാമത്തെ മരണം നടന്നത് തിരുവനന്തപുരത്താണ്. അവിടെയും എല്ലാ സഹായങ്ങളും ചെയ്‌തു കൊടുത്തു. തുടര്‍ന്ന് ഇതുവരെ 98 കോവിഡ് പോസിറ്റിവ് മൃതദേഹങ്ങള്‍ ഓരോരുത്തരുടേയും ആചാരപ്രകാരം സംസ്‌ക്കരിച്ചു. വ്യത്യസ്‌ത മതവിഭാഗക്കാർക്ക് അവരവരുടെ ആചാരപ്രകാരം എങ്ങനെ മൃതദേഹം സംസ്കരിയ്ക്കാം എന്നുള്ളത് വോളണ്ടിയേഴ്സിനെക്കൂടാതെ പുറത്തു നിന്നുള്ളവർക്കും പരിശീലനം നൽകി.ഇടുക്കി പെട്ടിമുടിയിൽ ദുരന്തമുണ്ടായപ്പോൾ സർക്കാരിന്റെ ക്ഷണപ്രകാരം അവിടുത്തെ ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റിയുടെ ചുമതലയുണ്ടായിരുന്ന സബ് കളക്ടർ എക്സ്പീരിയൻസും എക്വിപ്മെന്റ്‌സും ഉള്ള വോളന്റിയേഴ്‌സ് വേണമെന്ന് പറഞ്ഞ് ഐഡിയൽ റിലീഫ് വിങ്ങിനെ വിളിച്ചിരുന്നു. മുപ്പത്തിമൂന്ന് പ്രവർത്തകർ അവിടെ ഉണ്ടായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയോടൊപ്പം സർക്കാർ തിരച്ചിൽ അവസാനിപ്പിക്കുന്നത് വരെയും IRW വളണ്ടിയർമാർ കൂടെ ഉണ്ടായിരുന്നു.

മൂന്നാർ പെട്ടിമുടി ദുരന്തഭൂമിയിൽ ഐഡിയൽ റിലീഫ് വിങ് (ഐ .ആർ. ഡബ്ള്യു ) നടത്തിയ രക്ഷാപ്രവർത്തനം മാതൃകാപരമായിരുന്നുവെന്ന് പ്രവർത്തകരെ ആദരിക്കാൻ എറണാകുളം ഹ്യൂമൻ ആൻഡ് നേച്വർ പ്രൊട്ടക്ഷൻ അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ പി.ജെ. ജോസഫ്. എം.എൽ.എ. പരാമർശിക്കുകയുണ്ടായി. നിസ്വാർഥ സേവനത്തിലൂടെ മാതൃക കാട്ടിയ അനിവാര്യസാന്നിധ്യമായിരുന്നു ഐഡിയൽ റിലീഫ് വിങ്ങെന്ന് ഇടുക്കി കെയർ ഫൗണ്ടേഷൻ ഐ.ആർ.ഡബ്ള്യുവിന് നൽകിയ അവാർഡ് ദാനചടങ്ങിൽ ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു.2021 ലെ പ്രളയത്തിൽ ആവശ്യം വേണ്ട സ്ഥലങ്ങളിൽ സഹായിച്ചിട്ടുണ്ട്. കൂടാതെ കോഴിക്കോട് വിമാനദുരന്തം ഉണ്ടായപ്പോൾ അവിടെയും ഐഡിയൽ റിലീഫ് വിങ് വോളന്റീയർസ് ഉണ്ടായിരുന്നു.

ആരോഗ്യ പ്രവർത്തകർ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ഫയർ ഫോർസ് എന്നിവരുമായി സഹകരിച്ച് കൊണ്ട് സാനിറ്റേഷൻ, ശുചീകരണം, ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ / ക്ലാസുകള്‍, ഭക്ഷണം - മരുന്ന് എന്നിവ എത്തിച്ച് നൽകൽ, നിരീക്ഷണത്തിലുള്ളർ ഹോം ക്വാറന്റൈൽ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തൽ, കമ്യൂണിറ്റി കിച്ചണുകളിൽ സേവനം, മെഡിക്കൽ ക്യാമ്പ് /സ്ക്രീനിങ്, പ്രവാസികള്‍ക്ക് താമസസൗകര്യം, കൗണ്‍സിലിങ്, പൊതു സ്ഥലങ്ങളിൽ കൈ കഴുകാനുള്ള സൗകര്യം,വൈദ്യസഹായം, അതിഥി തൊഴിലാളികൾക്ക് യാത്രാ സൗകര്യം, ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണം, സർക്കാർ രൂപീകരിച്ച യുവജന വളണ്ടിയർ വിഭാഗത്തിലും റാപിഡ് റെസ്പോൺസ് ടീമിലും IRW വിന്റെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള വൊളന്റിയർമാരുടെ സേവനം, ലോക്ക് ഡൗൺ കാരണം ഒറ്റപ്പെട്ടുപോയ രോഗികള്‍, വ‌ൃദ്ധര്‍ തുടങ്ങിയവർക്ക് സഹായങ്ങൾ, കോവിഡ് ബാധിതരുടെ മൃതദേഹ സംസ്കരണ പരിശീലനം, പി.പി.ഇ ധരിക്കൽ, അണുനശീകരണം, വീടുകളിൽ കഴിയുന്ന വലിയ ഗുരുതരമല്ലാത്ത കോവിഡ് രോഗികളെ എങ്ങനെ ശുശ്രൂഷിക്കണം എന്നിവയിൽ പരിശീലനം തുടങ്ങി എല്ലാ സേവനങ്ങളും IRW വൊളന്റിയർമാർ നിർവ്വഹിച്ചു വരുന്നു.National Disaster Management Authority യുടെ കീഴിൽ രൂപീകരിച്ചിട്ടുള്ള COVD-19 help desk ല്‍ ലോക്ഡൗണിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയിട്ടുള്ളവരെ ഇന്ത്യാ ഗവൺമെന്റിന്റെ സഹായത്തോടെ രക്ഷപ്പെടുത്തുന്നതിനുള്ള ഗ്രൂപ്പിൽ IRW വിന്റെ മെമ്പർ അംഗമായും സേവനങ്ങൾ അനുഷ്ഠിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിന് സന്നദ്ധരായ നൂറുകണക്കിനാളുകളെ വായനക്കാർ പദ്ധതിയിലേക്ക് നാമനിർേദശം ചെയ്തു. ഇതിൽനിന്നും മനോരമ ഓൺലൈൻ എഡിറ്റോറിയൽ ടീം തിരഞ്ഞെടുത്തിരിക്കുന്ന കൂട്ടായ്മകളിൽ ഒന്നാണ് ഐഡിയൽ റിലീഫ് വിങ്.

കോവിഡ് പോരാളികൾക്ക് വോട്ട് രേഖപ്പെടുത്താം 

English Summary : Manorama Online - Malabar Gold & Diamonds Golden Salute CSR Campaign - Ideal Relief Wing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA