ADVERTISEMENT

വീണ്ടുമൊരു പ്രണയദിനം വന്നെത്തിയിരിക്കുകയാണ്. പ്രണയം തുറന്നു പറയാൻ, ഊട്ടിയുറപ്പിക്കാൻ, ആഘോഷിക്കാൻ ഈ ദിവസം തിരഞ്ഞെടുക്കുന്ന നിരവധി കമിതാക്കളുണ്ട്. എന്നാൽ ചിലർക്ക് ഇപ്പോഴും പ്രണയം എന്നത് ഒരു ആശയക്കുഴപ്പമാണ്. എന്താണ് പ്രണയം ? എങ്ങനെയാണ് പ്രണയം ? ഞാൻ അനുഭവിക്കുന്നത് യഥാർഥ പ്രണയം തന്നെയാണോ ? ... അങ്ങനെ നീളുന്നു ആ സംശയങ്ങൾ.

നാം അനുഭവിക്കുന്ന വികാരത്തന്റെ അടിസ്ഥാനത്തിൽ പ്രണയത്തെ ഏഴായി തരംതിരിക്കാം. ട്രയാങ്കുലര്‍ ലൗവ് സിദ്ധാന്തമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇതനുസരിച്ച് മൂന്ന് ഘടകങ്ങളാണ് പ്രണയത്തിനുള്ളത്. പാഷന്‍ (ലൈംഗികമോ പ്രണയാർദ്രമോ ആയ താല്‍പ്പര്യം), ഇന്റിമസി (വല്ലാത്തൊരു അടുപ്പവും എന്തും പങ്കിട്ട് ചെയ്യാനുള്ള മനസ്സും), കംപാഷന്‍ അഥവാ അനുകമ്പ. ഇതിന്റെ അടിസ്ഥാനത്തിൽ പ്രണയത്തെ തരംതിരിച്ചിരിക്കുന്നത് എങ്ങനെയെന്നു നോക്കാം. 

1. ഇന്റിമസി മാത്രം

എന്തു കാര്യം നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചാലും അപ്പോള്‍ തന്നെ പങ്കാളിയെ വിളിച്ച് പറയുക. സന്തോഷവും സങ്കടവുമെല്ലാം. എന്നാല്‍ പ്രണയത്തേക്കാള്‍ ഏറെ ഇവിടെ സൗഹൃദത്തിലെ സ്‌നേഹമാണെന്ന് തിരിച്ചറിയുക. അതൊരു ജീവിതം പങ്കുവെയ്ക്കലായി പരിണമിക്കണമെന്നില്ല. 

2. പാഷന്‍ മാത്രമാണെങ്കില്‍ ശ്രദ്ധിക്കുക

അവന്റെ മേല്‍ ക്രഷ് തോന്നി. അവളുടെ മേല്‍ ക്രഷ് തോന്നി എന്നെല്ലാം പറയില്ലേ. അതുതന്നെ സംഭവം. വല്ലാത്തൊരു അഭിനിവേശം പങ്കാളിയോട് തോന്നും. തീവ്രമായിരിക്കുമിത്. എന്നാല്‍ അധികം ആയുസുണ്ടായെന്നു വരില്ല. ഇന്‍ഫാക്ച്ചുവേഷനായി മാറുന്നത് ഇത്തരം ബന്ധങ്ങളാണ്. 

3. പ്രതിബദ്ധത മാത്രം

വല്ലാത്ത പ്രതിബദ്ധത കൂടെയുള്ള പങ്കാളിയോട് തോന്നുണ്ടാകും ചിലര്‍ക്ക്. എന്നാല്‍ അവിടെ പാഷനോ ഇന്റിമസിയോ ഫീല്‍ ചെയ്യാറുമുണ്ടാകില്ല. വ്യക്തിഗത കാര്യങ്ങള്‍ പങ്കിടുകയോ ലൈംഗിക ആകര്‍ഷണം തോന്നുകയോ ഒന്നുമുണ്ടാകില്ല. പക്ഷേ, വല്ലാത്തൊരു പ്രതിബദ്ധത, അവരില്ലെങ്കില്‍ ജീവിക്കാന്‍ പറ്റില്ലെന്ന തോന്നല്‍ ചിലപ്പോഴുണ്ടാകും. ഇത്തരം ബന്ധങ്ങള്‍ കല്യാണത്തിലേക്ക് എത്തിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം അവിടെ പ്രണയമുണ്ടാകില്ല.

4. ഇന്റിമസിയും പാഷനും

ഇതാണ് റൊമാന്റിക് ലവ്. ഇന്റിമസിയും അഭിനിവേശവും ധാരാളമുണ്ടാകും. നിങ്ങള്‍ക്ക് ആ പ്രണയത്തിന്റെ ഫീല്‍ ശരിക്കും കിട്ടുകയും ചെയ്യും. എന്നാല്‍ പലപ്പോഴും ഇത് ദീര്‍ഘകാലം നിലനില്‍ക്കാറില്ല. അതിന് കാരണം പ്രതിബദ്ധത അല്ലെങ്കില്‍ കമ്മിറ്റ്‌മെന്റ് ഇല്ലാത്തതാണ്. ഇന്റിമസിയും അഭിനിവേശവും കമ്മിറ്റ്‌മെന്റും ചേര്‍ന്നാല്‍ അതിന് ആയുസ് കൂടും. 

5. കംപാഷനേറ്റ് ലൗവ്

ഇനി ഇന്റിമസിയും കമ്മിറ്റ്‌മെന്റും മാത്രമുണ്ടായിട്ട് കാര്യമില്ല. പാഷനും കൂടി ചേര്‍ന്നാലേ അത് നിലനില്‍ക്കൂ. ചില ബന്ധങ്ങളില്‍ ഇന്റിമസിയും കമ്മിറ്റ്‌മെന്റും മാത്രമാകും ദൃശ്യമാകുക. അതിന് ആയുസുണ്ട്. എന്നാല്‍ ആസ്വാദ്യകരമാകണമെങ്കില്‍ പാഷന്‍ എന്ന വികാരം വേണം. 

6. പാഷനുണ്ട്, പ്രതിബദ്ധതയുണ്ട്

ഇന്റിമസിയില്ലാതെ പാഷനും കമ്മിറ്റ്‌മെന്റും മാത്രമുണ്ടാകുന്ന അവസ്ഥയാണിത്. ഇവരുടെയിടയില്‍ സെക്‌സ് മികച്ചതാകും. ജീവിതം സുഖകരമാകും. എന്നാല്‍ ഇന്റിമസി വന്നില്ലെങ്കില്‍ പരസ്പരം അടുത്തറിയുക പ്രയാസമായിത്തീരും.

7. മാതൃകാ പ്രണയം

മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും കൂടി ചേര്‍ന്ന് വരുന്ന അവസ്ഥയാണിത്. മൂന്നു ഘടകങ്ങളും ചേർത്തു പിടിക്കൽ അത്ര എളുപ്പമല്ല. എന്നാൽ ശ്രമിച്ചാല്‍ നടക്കുന്ന കാര്യവുമാണ്. അതിനുസാധിച്ചാൽ ജീവിതം അത്രയേറെ ആസ്വാദ്യകരമായി തീരും.

English Summary : Sternberg's Triangular Theory and the 7 Types of Love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com