ADVERTISEMENT

കൈകൾ ബന്ധിപ്പിച്ച് മൂന്നുമാസം ഒന്നിച്ച് ജീവിക്കാൻ ഒരുങ്ങി ഉക്രെയ്ന്‍ സ്വദേശികളായ ദമ്പതികൾ. ഫെബ്രുവരി 14 പ്രണയദിനത്തിലാണ് അലക്സാണ്ടർ– വിക്ടോറിയ ദമ്പതികൾ ഈ പരീക്ഷണത്തിന് തുടക്കം കുറിച്ചത്. ഉക്രെയ്ൻ നഗരമായ കൈവിലെ പ്രശ്സ്തമായ ‌യൂണിറ്റി ശിൽപത്തിന് മുന്നിൽവെച്ചാണ് വിലങ്ങുകൊണ്ട് ഇവരുടെ കൈകൾ ബന്ധിപ്പിച്ചത്. 

നാഷനൽ റജിസ്റ്റർ ഓഫ് റെക്കോർഡ്സിന്റെ നേതൃത്വത്തിൽ ആണ് ഈ പരീക്ഷണം. ഓരോ കണ്ണിയും വിളക്കിയശേഷം പൂട്ടി മുദ്ര വെച്ചിട്ടുണ്ട്. മാനസികാരോഗ്യ പരിശോധനയ്ക്കുശേഷമാണ് ദമ്പതികളെ പരീക്ഷണത്തിന് തയാറാക്കിയത്. പുതിയൊരു റെക്കോർഡ് സ്വന്തമാക്കാനാവും എന്ന പ്രതീക്ഷയിലാണ് ദമ്പതികൾ.

സിബ് ഉപയോഗിച്ച് അഴിക്കാൻ സാധിക്കുന്ന പ്രത്യേക വസ്ത്രം ഇവർ തയാറാക്കിയിട്ടുണ്ട്. തലസ്ഥാന നഗരത്തിൽനിന്ന് സ്വദേശത്തേക്ക് വാഹനം ഓടിക്കലായിരുന്നു ആദ്യത്തെ കടമ്പ. കൈവിലങ്ങുമായി 523 കിലോമീറ്റർ ദൂരമാണ് ഇവർ വാഹനം ഓടിച്ചത്. വളരെ കഠിനമായിരുന്നു യാത്രയെന്ന് ഇരുവരും പിന്നീട് പ്രതികരിച്ചു. ശുചിമുറി ഉപയോഗം, ഉറക്കം, വീട്ടു ജോലികള്‍ എന്നിങ്ങനെ എല്ലാത്തിനും ഇനി ഇവർ ഒന്നിച്ചുണ്ടാകും. ഇതോടെ വ്യക്തി ജീവിതവും സ്വകാര്യതയും വെറും സ്വപ്നം മാത്രം.

love-experiment-1

പരീക്ഷണം അവസാനിപ്പിച്ച് പിന്മാറാൻ തീരുമാനിച്ചാലും നാഷനൽ റജിസ്റ്റർ ഓഫ് റെക്കോർഡ്സിന്റെ ഭാഗമായവർക്കു മാത്രമേ കൈച്ചങ്ങല വേർപ്പെടുത്താനാവൂ. എന്നാൽ പരീക്ഷണം മൂന്നുമാസം പൂർത്തിയാക്കും എന്ന ഉറച്ച വിശ്വാസത്തിലാണ് അലക്സാണ്ടറും വിക്ടോറിയയും.

English Summary : Ukranian Couple Handcuff Themselves Together For 3 Months to test love

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com