പ്രണയ പരാജയം തുടർക്കഥയാകുന്നവർ അറിയാൻ

HIGHLIGHTS
  • ഓരോ പ്രണയികളും പലതരത്തിൽ സംതൃപ്തിയും സന്തോഷവും കണ്ടെത്തുന്നു
  • പ്രണയിക്കുന്നതും പ്രണയം അനുഭവിക്കുന്നതും വ്യത്യസ്തമാണ്
these-are-the-reasons-behind-love-failure
Image Credits : YAKOBCHUK VIACHESLAV / Shutterstock.com
SHARE

എല്ലാ പ്രണയബന്ധങ്ങളും ഉയര്‍ച്ചകളിലൂടെയും താഴ്ചകളിലൂടെയും കടന്നു പോകും. പരസ്പരം അംഗീകരിക്കാനും മനസ്സിലാക്കാനും സാഹചര്യങ്ങളോടു പൊരുത്തപ്പെടാനും ഉള്ള കഴിവായിരിക്കും ബന്ധത്തിന്റെ നിലനിൽപ്പിനു കാരണമാവുക. പ്രണയത്തിൽ എല്ലായ്പ്പോഴും പരാജയപ്പെടുന്നവരുണ്ട്. ബന്ധം ശക്തമായി നിലനിർത്തണമെന്ന ആഗ്രഹം മനസ്സിലുണ്ടെങ്കിലും പരാജയപ്പെട്ടു പോകുന്നവർ. 

എല്ലാ പ്രണയവും അമൂല്യമാണ്. പല കാരണങ്ങൾ കൊണ്ടു പല സാഹചര്യങ്ങളിൽ ആരംഭിക്കുന്ന പ്രണയ ബന്ധങ്ങളെ താരതമ്യം ചെയ്യാൻ സാധ്യമല്ല. ഓരോ പ്രണയികളും പലതരത്തിൽ സംതൃപ്തിയും സന്തോഷവും കണ്ടെത്തുന്നു. എന്നാൽ മികച്ച രീതിയിൽ മുന്നോട്ടു പോകുന്ന ബന്ധങ്ങളെ നിരീക്ഷിച്ചാൽ ചില പൊതു സ്വഭാവങ്ങൾ കാണാനാവും. ശക്തവും ആരോഗ്യകരവുമായി പ്രണയം നിലനിർത്താൻ ശ്രദ്ധിക്കേണ്ട ആ കാര്യങ്ങള്‍ ഇവയാണ്.

വാങ്ങല്‍ മാത്രമാകരുത് കൊടുക്കണം – പ്രണയിക്കുന്നതും പ്രണയം അനുഭവിക്കുന്നതും വ്യത്യസ്തമാണ്. പ്രണയം അനുഭവിക്കുമ്പോൾ അംഗീകരിക്കപ്പെടുന്നതായും തന്നെ വിലമതിക്കുന്നതായും പങ്കാളിക്കു തോന്നും. അനുഭവിക്കാന്‍ ആകുന്നില്ലെങ്കിൽ പ്രണയം നിർജീവമായ ഒന്നായിരിക്കും. സമാധാനപരമായി നിലനിൽക്കും, എന്നാൽ അനുഭവിക്കാനാവാത്തതും യാന്ത്രികമായ വാക്കുകൾ കൈമാറുന്നതുമായ കേവല ബന്ധം മാത്രമായി പോകും. അതുകൊണ്ടു തന്നെ വികാരങ്ങളും വിചാരങ്ങളും കൈമാറുന്ന ഒരു ബന്ധം ആകണം നിലനിൽക്കേണ്ടത്.

വിസമ്മതങ്ങൾക്ക് പ്രാധാന്യമുണ്ട്– പങ്കാളിയുടെ സന്തോഷത്തിനും ബന്ധത്തിന്റെ നിലനിൽപ്പിനും വേണ്ടി എല്ലാം അംഗീകരിക്കുന്ന പങ്കാളികളുണ്ട്. താൽകാലികമായ നിലനിൽപ് സാധ്യമെങ്കിലും വലിയ പ്രശ്നങ്ങളിലേക്കും ഒടുവിൽ പൊട്ടിത്തെറിയിലേക്കും ഇതു ചെന്നെത്തും. പരസ്പരം ബഹുമാനത്തോടെ എതിർ അഭിപ്രായങ്ങൾ പറയാനും വിസമ്മതം അറിയിക്കാനും സാധിക്കുന്ന സാഹചര്യമാണ് വേണ്ടത്.

പ്രതീക്ഷയുടെ അമിതഭാരം വേണ്ട– പങ്കാളി മാത്രമുള്ള ഒരു ലോകം. തന്റെ അച്ഛനും അമ്മയും സുഹൃത്തും സഹോദരിയും മകനും മകളുമൊക്കെ ആകാൻ കഴിവുള്ള പങ്കാളി. ചില സിനിമകളിൽ ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ഉണ്ട്. എന്നാല്‍ ജീവിതം ഇതുപോലെ ആക്കാൻ പങ്കാളിയിൽ അമിത സമ്മർദം സൃഷ്ടിച്ചിട്ടു കാര്യമില്ല. മറ്റുള്ളവരെ കാണിക്കാനുള്ളതല്ല പ്രണയം. അതു സ്വയം കണ്ടെത്താനുള്ളതാകണം. പരസ്പരം പൂർണമായി മനസ്സിലാക്കുമ്പോൾ സമ്മർദങ്ങളില്ലാതെ എല്ലാം പൂർണതയിലെത്തും.

ആശയവിനിമയം പിഴച്ചാൽ– പലപ്പോഴും ഒരുപാടു തെറ്റുകൾ സംഭവിക്കുന്ന മേഖലയാണിത്. തന്റെ ആവശ്യങ്ങൾ, വികാരങ്ങൾ, ആഗ്രഹങ്ങള്‍, ലക്ഷ്യങ്ങൾ എന്നിവയെല്ലാം പങ്കാളിയുമായി പങ്കുവെയ്ക്കാൻ സാധിക്കണം. അതു മികച്ചതും വിശ്വസ്തവുമായ രീതിയിൽ പറയാനാകണം. തുറന്നു സംസാരിക്കാന്‍ കൂടുതൽ അവസരങ്ങൾ കണ്ടെത്തുക. ആ അവസരം ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുക.

കാര്യങ്ങൾ തുറന്നു പറായാൻ പങ്കാളിക്ക് മടിയോ ഭയമോ ഉണ്ടെങ്കിൽ ധൈര്യം നല്‍കാൻ സാധിക്കണം. ഒരാൾ സംസാരിക്കുമ്പോൾ മറ്റേയാൾ ക്ഷമയോടെ കേൾക്കണം.

English Summary : Relationship -These are the reasons behind love failure

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA