ADVERTISEMENT

ഫിലിപ്പീൻസ് സ്വദേശികളായ റോമൽ ബാസ്കോയും (55) റൊസാലിൻ ഫെററും (50) ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് 24 വർഷമായി. ഇവർക്ക് 6 മക്കളുമുണ്ട്. പക്ഷേ റൊസാലിനും റോമലും വിവാഹിതരായിരുന്നില്ല. ആക്രി പെറുക്കി വിറ്റുള്ള ഉപജീവനത്തിനിടെ വിവാഹം എന്നത് ഒരു സ്വപ്നം മാത്രമായി അവശേഷിച്ചു. എന്നാൽ ആ സ്വപ്നം ഇപ്പോഴിതാ യാഥാർഥ്യമായിരിക്കുകയാണ്. ഇവരുടെ വിവാഹചിത്രങ്ങൾ ലോകത്തിന്റെ സ്നേഹം നേടി തരംഗം തീർക്കുകയാണ്.

rosalyin-2

റിച്ചാർഡ് സ്ട്രാൻഡ്സ് എന്ന ഹെയർസ്റ്റൈലിസ്റ്റ് ആണ് റൊസാലിന്റെയും റോമലിന്റെയും വിവാഹം നടത്തിയത്. തെരുവിൽ പ്ലാസ്റ്റിക് പെറുക്കുന്ന ദമ്പതികളെ യാദൃച്ഛികമായാണ് റിച്ചാർഡ് കാണുന്നത്. ഇവരെ പരിചയപ്പെടുകയും ദുരിത ജീവിതം മനസ്സിലാക്കുകയും ചെയ്തു. മനസ്സിൽ ഇപ്പോഴും സൂക്ഷിക്കുന്ന വിവാഹം എന്ന ഇവരുടെ ആഗ്രഹം കേട്ടപ്പോൾ ഒന്നു ശ്രമിച്ചു നോക്കാം എന്നായിരുന്നു റിച്ചാർ‍ഡിന്റെ തീരുമാനം. തുടർന്ന് തന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് വിവാഹത്തിനുവേണ്ട ഒരുക്കങ്ങള്‍ ചെയ്തു. 

വിവാഹത്തിനുള്ള ലൈസൻസ് നേടിയശേഷം ഇവർക്കായി മനോഹരമായ വിവാഹവസ്ത്രം തയാറാക്കി. ഗംഭീരമായി ഒരു വെഡ്ഡിങ് ഷൂട്ടും നടത്തി. പള്ളിയിൽവെച്ച് വിവാഹം നടത്താൻ ആവശ്യമായ കാര്യങ്ങളെല്ലാം റിച്ചാർഡ് പൂർത്തിയാക്കിയിട്ടുണ്ട്. 

rosalyin-1

‘‘ചെറിയ കുട്ടി ആയിരുന്നപ്പോൾ ഇങ്ങനെയുള്ള വിവാഹം സ്വപ്നം കണ്ടിരുന്നു. എന്നാൽ അതെല്ലാം മനസ്സിൽനിന്നും എപ്പോഴോ മാഞ്ഞു പോയിരുന്നു. ഞങ്ങള്‍ക്ക് ഒരിക്കലും ആവശ്യത്തിന് പണം ഉണ്ടായിരുന്നില്ല. മതിയായ ഭക്ഷണം കിട്ടുക എന്നതിനായിരുന്നു ഒരോ ദിവസവും പ്രാധാന്യം നൽകിയിരുന്നത്. ഇപ്പോൾ വിവാഹം നടന്നതിൽ എനിക്ക് അതിയായ സന്തോഷം ഉണ്ട്. വളരെയധികം നന്ദി’’– റൊസാലിൻ ഡെയ്‌ലി മെയ്‌ലിനോട് പറഞ്ഞു. 

English Summary : Homeless for 24 years, couple gets surprise Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com