വിവാഹാഭ്യർഥന അങ്ങ് ആകാശത്ത്; ലോക ശ്രദ്ധ നേടി വിഡിയോ

HIGHLIGHTS
  • റേ എന്ന യുവാവാണ് ഇങ്ങനെ വിവാഹാഭ്യർഥന നടത്തിയത്
man-proposes-to-girlfriend-while-skydiving
SHARE

വ്യത്യസ്തമായ രീതിയിൽ വിവാഹാഭ്യർഥന നടത്തി പ്രിയതമയെ അമ്പരപ്പിക്കാൻ ആഗ്രഹിക്കുന്നവർ നിരവധിയാണ്. ആ ആഗ്രഹം റേ എന്ന യുവാവിനെ എത്തിച്ചത് ആകാശത്താണ്. കടൽനിരപ്പിൽനിന്നും ആയിരത്തിലേറെ അടി ഉയരത്തിൽ സ്കൈ ഡൈവ് ചെയ്യുമ്പോഴായിരുന്നു തന്റെ പ്രിയതമ കെറ്റിയോട് ഇയാൾ വിവാഹാഭ്യർഥന നടത്തിയത്. സാഹസികമായ ഈ പ്രൊപ്പോസൽ വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്. 

റേ പൈലറ്റാണ്. സാഹസിക വിനോദങ്ങളോട് അതിയായ താൽപര്യമുണ്ട്. ഒരു ദിവസം സ്കൈ ഡൈവിന് പോകാനായി കെറ്റിയെ വിളിച്ചു. സ്കൈ ഡൈവ് ചെയ്യുന്നതിനിടെ മോതിരം നീട്ടി കെറ്റിയോട് വിവാഹാഭ്യർഥന നടത്തുകയും ചെയ്തു. അപ്രതീക്ഷിതമായി ഈ നീക്കത്തില്‍ കെറ്റി ഞെട്ടുന്നതും സമ്മതം പറയുന്നതുമാണ് റേ ചിത്രീകരിച്ച വിഡിയോയിലുള്ളത്.

English Summary : Man proposes to girlfriend while skydiving ; Viral Video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA