ജീവിത പങ്കാളിയിൽ സ്ത്രീ ആഗ്രഹിക്കുന്നത് ഈ ഗുണങ്ങൾ

HIGHLIGHTS
  • സ്ത്രീകൾ തുല്യതയോടുള്ള പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്
  • തമാശ പറയാൻ കഴിവുള്ള പുരുഷന് വലിയ പ്രാധാന്യം നൽകുന്നവരാണ് സ്ത്രീകൾ
important-qualities-that-a-women-want-in-men
Image Credits : Karramba Production / Shutterstock.com
SHARE

ദാമ്പത്യത്തിൽ ഏർപ്പെടുന്നവർ പങ്കാളിയിൽ തീർച്ചയായും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ചില ഗുണങ്ങൾ ഉണ്ട്. സ്ത്രീകളും പുരുഷന്മാരും വ്യത്യസ്തമായ കാര്യങ്ങളാണ് ഇങ്ങനെ ആഗ്രഹിക്കുന്നത്. ഇത്തരത്തിൽ സ്ത്രീ തന്റെ പങ്കാളിക്ക് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ആ ഗുണങ്ങൾ ഇവയാണ്.

ആശയവിനിമയം

ആളുകളെ മനസ്സിലാക്കി സംസാരിക്കാനുള്ള കഴിവ് വളരെ പ്രധാനപ്പെട്ടതാണ്. കഥ പറയുന്നതുപോലെ മനോഹരമായി സംസാരിക്കുന്ന, വാക്കുകൾ കൊണ്ട് ആരേയും വേദനിപ്പിക്കാത്ത, പരിഹസിക്കാത്ത ആൾ പെട്ടെന്ന് സ്ത്രീകളുടെ മനസ്സിൽ സ്ഥാനം പിടിക്കും. 

ആത്മവിശ്വാസം

ഏതു പ്രതിസന്ധി വന്നാലും നേരിടാന്‍ തക്കവണ്ണം ആത്മവിശ്വാസം തന്റെ പങ്കാളിക്ക് ഉണ്ടാകണെന്ന് സ്ത്രീ ആഗ്രഹിക്കുന്നു. മറ്റുള്ളവരെ പ്രചോദിപ്പിക്കാനും ആശ്വസിപ്പിക്കാനും അയാളുടെ പ്രവൃത്തിക്കും സംസാരത്തിനും സാധിക്കണം. ഇത്തരം പുരുഷന്മാർ ഏതെരാവസ്ഥയിലും കൂടെ നിൽക്കുമെന്ന് സ്ത്രീക്ക് വിശ്വസിക്കും. പ്രയാസങ്ങൾ വരുമ്പോൾ ആത്മവിശ്വാസവും പിന്തുണയും നൽകാൻ സാധിക്കുന്ന പുരുഷന്‍ ഏതൊരു സ്ത്രീയുടെയും സ്വപ്നമാണ്.

തുല്യത

അടക്കി ഭരിക്കുന്നവനായിരിക്കണം പുരുഷൻ എന്ന കാഴ്ചപ്പാട് സമൂഹത്തിൽ നിലനിന്നിരുന്നു. എന്നാൽ കാലം മാറി. ഇന്ന് സ്ത്രീകൾ തുല്യതയോടുള്ള പെരുമാറ്റമാണ് പ്രതീക്ഷിക്കുന്നത്. ദാമ്പത്യത്തിൽ, സ്വകാര്യ ജീവിതത്തിൽ എല്ലാം സ്വന്തം തീരുമാനങ്ങളെടുക്കാനും അഭിപ്രായങ്ങൾ പറയാനും അവസരം ലഭിക്കണം. പുരുഷന്റെ കരുണയല്ല, ഒപ്പം നിന്ന് തുല്യതയോടെ ജീവിക്കാനുള്ള അവസരമാണ് അവിടെയുണ്ടാവുക.

തമാശ  പറയാനുള്ള കഴിവ്

തമാശ പറയാൻ കഴിവുള്ള പുരുഷന് വലിയ പ്രാധാന്യം നൽകുന്നവരാണ് സ്ത്രീകൾ. തമാശ പറയാൻ കഴിയുന്ന ആളോടൊപ്പം എപ്പോഴും സന്തോഷമായിരിക്കാൻ കഴിയുമെന്ന് സ്ത്രീകൾ ചിന്തിക്കും. അതുപോലെ തമാശകൾ ആസ്വദിച്ച് ചിരിക്കാനും നല്ല ഹ്യൂമർ സെൻസുള്ളവർക്ക് സാധിക്കും. മിക്ക സന്ദർഭങ്ങളിലും ഇവരുടെ മുഖത്തൊരു ചിരിയുണ്ടാകും. സുഹൃത്തുക്കളോടൊപ്പമോ മറ്റേതെങ്കിലും കൂട്ടത്തിൽ നിൽക്കുമ്പോഴും ഹ്യൂമർസെൻസുള്ള വ്യക്തി കേന്ദ്രബിന്ദുവാകും. ചുറ്റിലുമുള്ളവരുടെ ശ്രദ്ധ ഇയാളിലാകും. ഇത്തരം പുരുഷന്‍ സ്ത്രീകളെ വളരെയധികം ആകർഷിക്കും.

നിസ്വാർഥത, ദയ 

ബുദ്ധിമുട്ടനുഭവിക്കുന്ന സഹജീവികളോട് കരുണയോടു കൂടി പെരുമാറുക. നിസ്വാർഥമായി അവർക്ക് ആവശ്യമുള്ള സഹായങ്ങൾ ചെയ്യുക. ഇത്തരക്കാരോട് പ്രത്യേക ആകർഷണമാണ് സ്ത്രീകൾക്ക് തോന്നുക. മറ്റുള്ളവരെ മനസ്സിലാക്കാൻ കഴിയുന്ന ഗുണത്തിന് ദാമ്പത്യത്തിൽ വലിയ പ്രാധാന്യമുണ്ടെന്നതാണ് ഇതിനു കാരണം. വലുപ്പ–ചെറുപ്പമില്ലാതെ ഏതു വ്യക്തിയോടും മാന്യമായി പെരുമാറുന്ന പുരുഷനെ ബഹുമാനത്തോടു കൂടിയാണ് സ്ത്രീകള്‍ കാണുക.

English Summary : Most Important Qualities Women Look for in a men

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആദ്യം ജയസൂര്യ നോ പറഞ്ഞു, പകരം മറ്റൊരു നടനെത്തി: പക്ഷേ ഒടുവിൽ ? Renjith Shankar Interview

MORE VIDEOS
FROM ONMANORAMA