‘എന്റെ പ്രിയപ്പെട്ടവൾ, എന്റെ ഷഹാന’ ; ഒന്നാം വിവാഹവാർഷികം, സന്തോഷം പങ്കുവച്ച് പ്രണവ്

HIGHLIGHTS
  • 2020 മാർച്ച് 4ന് ആയിരുന്നു ഇവരുടെ വിവാഹം
pranav-shahana-first-wedding-anniversary
SHARE

അപകടത്തിൽ ശരീരം തളർന്ന തൃശൂർ സ്വദേശി പ്രണവിന്റെ ജീവിതത്തിലേക്ക് തിരുവനന്തപുരം സ്വദേശി ഷഹാന കടന്നുവന്ന വാർത്ത ഏറെ പ്രാധാന്യം നേടിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രണവിന്റെ ജീവിതം കണ്ടറിഞ്ഞ് ഷഹാന തേടിയെത്തുകയും 2020 മാർച്ച് 4ന് കൊടുങ്ങല്ലൂർ ആല ക്ഷേത്രത്തില്‍വച്ച് ഇവർ വിവാഹിതരാകുകയുമായിരുന്നു. ഇപ്പോഴിതാ ഒന്നാം വിവാഹവാർഷികത്തിന്റെ സന്തോഷം ഹൃദ്യമായ ഒരു കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ് പ്രണവ്. വിവാഹം ഒരു സ്വപ്നം മാത്രമായിരുന്ന തന്റെ ജീവിതത്തിലേയ്ക്കാണ് ദൈവം അയച്ച മാലാഖയെപ്പോലെ ഷഹാന വന്നത്. ജാതിയോ മതമോ കുറവുകളോ നോക്കാതെ തന്നെ ഷഹാന ചേർത്തു പിടിച്ചെന്നും പ്രണവ് കുറിക്കുന്നു. 

പ്രണവിന്റെ കുറിപ്പ് വായിക്കാം ;  

പ്രിയപ്പെട്ടവൾ.

ഇന്നേക്ക് അവൾ എന്നോടൊപ്പം കൂടിയിട്ട് ഒരു വർഷം. ഒട്ടും പ്രതീക്ഷിക്കാതെ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നവൾ. ഈ ജന്മത്തിൽ എനിക്കൊരു വിവാഹ ജീവിതം എന്നത് വെറും സ്വപ്നം മാത്രമായിരുന്നു. പക്ഷേ ദൈവം തീരുമാനിച്ചത് മറ്റൊന്നായിരുന്നു. ഒരു മാലാഖയെപോലെ ദൈവം അവളെ എന്റെ ജീവിതത്തിലേക്ക് അയച്ചു. ജാതിയും മതവും നോക്കാതെ ദൈവം ഞങ്ങളെ ഒന്നായ് ചേർത്തുവച്ചു. എന്റെ കുറവുകളെ പ്രണയിച്ചവൾ, എന്റെ സന്തോഷവും ദുഃഖവും അവളുടേതാണെന്നുകൂടി പറഞ്ഞു എന്നെ ചേർത്ത് പിടിച്ചവൾ. എന്നെ പൊന്നുപോലെ നോക്കുന്നവൾ. സ്നേഹം എന്തെന്ന് 

മറ്റുള്ളവരെ മനസിലാക്കി കൊടുത്തവൾ. എന്റെ പ്രിയപ്പെട്ടവൾ, എന്റെ ഷഹാന....

HAPPY WEDDING ANNIVERSARY DEAR

എല്ലാവരുടെയും സ്നേഹവും, പ്രാർത്ഥനയും, അനുഗ്രഹവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...

ഏവർക്കും ഒരുപാട് നന്ദിയോടെ നിങ്ങളുടെ സ്വന്തം, പ്രണവ് ഷഹാന

English Summary : Pranav shared a Facebook post on his first wedding anniversary with Shahana

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA