പങ്കാളിയുടെ പ്രണയത്തിന് ആത്മാർഥതയുണ്ടോ ? ; തിരിച്ചറിയാം

how-to-know-fake-love
Image Credits : fizkes / Shutterstock.com
SHARE

എന്നോടുള്ള പ്രണയം ആത്മാർഥമായിരിക്കുമോ ?.  എന്നെ ജീവിനു തുല്യം സ്നേഹിക്കുന്നുണ്ടോ ? കമിതാക്കളായാലും ദമ്പതികളായാലും ഇത്തരം സംശയങ്ങൾ ബന്ധത്തിൽ ഉണ്ടാകാൻ ഇടയുണ്ട്. പല കാരണങ്ങൾ ഇതിനു പിന്നിലുണ്ടാകാം. അതെന്തു തന്നെ ആയാലും ആത്മാർഥതയില്ലാത്ത പ്രണയം സമ്മാനിക്കുന്ന വേദന വളരെ വലുതായിരിക്കും. ഒരാൾക്ക് മാത്രം വേദനയും വിഷാദവും ആ ബന്ധം സമ്മാനിക്കും. നേരത്തെ തിരിച്ചറിഞ്ഞ് ആ ബന്ധത്തിൽ നിന്നു പുറത്തു കടക്കുകയാണ് നല്ലത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പങ്കാളി ആത്മാർഥയില്ലാത്ത ആളാണോ എന്നു മനസ്സിലാക്കാം.

∙ അപരിചിതത്വം

പങ്കാളിയെക്കുറിച്ച് നിങ്ങൾക്ക് എല്ലാം അറിയാമോ ? ആത്മാർഥതയില്ലാത്ത ഒരാള്‍ തന്നെ കുറിച്ച് എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാൻ തയാറാകില്ല. സ്വപ്നങ്ങൾ, ലക്ഷ്യങ്ങൾ, വീട്ടുകാർ, സുഹൃത്തുക്കൾ.... അങ്ങനെ പല കാര്യങ്ങളിലും വ്യക്തമായ ഉത്തരങ്ങൾ തരില്ല. ചിലപ്പോൾ കള്ളം പറയും. അകലം കാത്ത് സൂക്ഷിച്ച്, തൊട്ടടുത്തിരിക്കുമ്പോഴും അനന്യനായി തുടരും. 

∙ വൈകാരികത

പ്രണയിക്കുന്നവർ ഒരുപാട് വികാരങ്ങള്‍ പങ്കുവയ്ക്കും. വൈകാരികമായി ചേർന്നു നിൽക്കും. നിങ്ങൾ കരയുമ്പോൾ അവർക്കും വേദനിക്കും, നിങ്ങളെ ആശ്വസിപ്പിക്കും. നിങ്ങളുടെ സന്തോഷത്തിൽ അവരും സന്തോഷിക്കും. പ്രതിസന്ധികളിൽ കരുത്തായി കൂടെ നിൽക്കും. മറ്റുള്ളവരെ കാണിക്കാനുള്ള പ്രകടനമായിരിക്കില്ല അത്. പരസ്പരം കരുത്തും കരുതലും തുണയുമാകണം. ഏത് സാഹചര്യത്തിലും ഒപ്പമുണ്ടാകുമെന്ന ഉറപ്പ് വേണം. 

എന്നാൽ നിർവികാരമായ വാക്കുകളും സന്ദേശങ്ങളുമാണ് ലഭിക്കുന്നതെങ്കിൽ, നിങ്ങളുടെ വേദന മനസ്സിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ അതൊരു ആത്മാർഥതയില്ലാത്ത ബന്ധമാണ്. മടിച്ചു നിൽക്കാതെ വിട പറഞ്ഞോളൂ.

∙ പരിഗണന

തിരക്കുകൾ വരുമ്പോൾ ഒഴിവാക്കപ്പെടുന്നത് നിങ്ങൾ മാത്രമാണോ ? നിങ്ങളെ വിളിക്കാമെന്നു പറഞ്ഞ സമയത്തു വിളിക്കില്ല. സിനിമയ്ക്ക് പോകാമെന്നു പറഞ്ഞാൽ അത് നടക്കില്ല. അങ്ങനെ ഒന്നിച്ചിടുന്ന പദ്ധതികളെല്ലാം തകരുന്നു. അതിനു കാരണാമായി പറയുന്നത് മറ്റുള്ള തിരക്കുകൾ. ഇങ്ങനെ എപ്പോഴും ഒഴിവാക്കുന്നത് നിങ്ങളെയാണെങ്കിൽ ഉറപ്പിക്കാം, ആ ബന്ധത്തിൽ ആത്മാര്‍ഥതയില്ല എന്ന്.

∙ കൂട്ടുകാരോ വീട്ടുകാരോ അറിയണ്ട

നിങ്ങളെ കൂട്ടുകാർക്കോ വീട്ടുകാർക്കോ പരിചയപ്പെടുത്താനുള്ള സാഹചര്യമുണ്ടായാലും അതൊഴിവാക്കാൻ ശ്രമിക്കും. നിങ്ങളുടെ സുഹൃത്തുക്കൾ പോലും ഈ ബന്ധത്തെ കുറിച്ച് അറിയുന്നത് അവരെ അസ്വസ്ഥമാക്കും. പല കാരണങ്ങൾ പറഞ്ഞ് ഇതിനെ ന്യായീകരിക്കുകയും ചെയ്യും. ഈ ബന്ധത്തിന് അധികം ആയുസ്സില്ലെന്ന തോന്നൽ മനസ്സിലുള്ളതുകൊണ്ടാണ് ഇങ്ങനെ നിലപാടെടുക്കുന്നത്.

∙ ഭാവിയെ കുറിച്ച് ചർച്ചകളില്ല

ബന്ധം അത്രയേറെ ആത്മാര്‍ഥമെങ്കിൽ ഏറ്റവും കൂടുതൽ ആകുലപ്പെടുക ഭാവിയെ കുറിച്ചായിരിക്കും. എങ്ങനെയായാരിക്കണം ഭാവി ജീവിതമെന്ന് ചർച്ചകൾ ഇടയ്ക്കിടെ കടന്നു വരും. എന്നാൽ നിങ്ങൾ ഭാവിയെ കുറിച്ച് സംസാരിക്കുമ്പോൾ ഒഴിഞ്ഞു മാറുന്നയാൾ ഒരിക്കലും മികച്ച പങ്കാളി ആയിരിക്കില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LOVE N LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA