ADVERTISEMENT

പ്രണയിച്ചു തുടങ്ങാൻ എളുപ്പമാണ്. എന്നാൽ ആ ബന്ധം നിലനിർത്താൻ അതീവ ശ്രദ്ധയും വൈദഗ്ധ്യവും വേണം. കടമ നിർവഹിക്കുന്നതു പോലെയല്ല പ്രണയിക്കേണ്ടത്. പ്രണയം അനുഭവിക്കാനും ആസ്വദിക്കാനുമുള്ളതാണ്. പങ്കുവയ്ക്കുമ്പോഴും പ്രകടപ്പിക്കുമ്പോഴുമാണ് അത് പൂർണതയിലെത്തുന്നത്. ഒരാൾ ഇതിനൊന്നും തയാറല്ലെങ്കിൽ ആ ബന്ധം വേദന മാത്രമാണ് നൽകുക. ഇത് മനസ്സിലാക്കി തുറന്നു സംസാരിക്കാനും എന്നിട്ടും ശരിയാകുന്നില്ലെങ്കില്‍ ആ ബന്ധം അവസാനിപ്പിക്കുകയും ചെയ്യുന്നതാണ് നല്ലത്. ചെറിയ പ്രശ്നങ്ങൾ എല്ലാ ബന്ധത്തിലും പലപ്പോഴായി കാണും. എന്നാൽ അത് തുടർച്ചയാകുമ്പോഴാണ് പ്രശ്നം രൂക്ഷമാകുന്നത്. നിങ്ങളുടെ പങ്കാളിക്ക് ബന്ധം തുടരാനുള്ള താൽപര്യമുണ്ടോ എന്നു വിലയിരുത്താൻ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

∙ ഒപ്പമുണ്ടോ ?

പങ്കാളിക്ക് ആവശ്യമുള്ളപ്പോൾ ഒപ്പമുണ്ടാകാൻ പ്രണയമുള്ളവർ എപ്പോഴും ശ്രദ്ധിക്കും. എന്നാൽ അത്തരം ഘട്ടങ്ങളിലൊന്നും ഒപ്പമില്ലെങ്കിൽ പങ്കാളിക്ക് നിങ്ങളോടുള്ള പ്രണയം നഷ്ടമായി എന്നു മനസ്സിലാക്കാം. ആ വ്യക്തി കടമകൾ പോലെ തന്റെ കാര്യങ്ങൾ ചെയ്തു തീർക്കാനും ഈ ബന്ധത്തിൽനിന്നും പുറത്തു കടക്കാൻ അയാൾ മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നുവെന്നും മനസ്സിലാക്കാം.

∙ സ്വന്തം കാര്യം

പങ്കാളി ഒപ്പമുള്ളപ്പോഴും സ്വന്തം കാര്യങ്ങളിൽ മാത്രം മുഴുകിയിരിക്കുന്നത് ദുർബലമായ ബന്ധത്തിന്റെ ലക്ഷണമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍, ആഗ്രഹങ്ങൾ, നിത്യജീവിതത്തിലെ സംഭവങ്ങൾ എന്നിവയെല്ലാം ശ്രദ്ധിക്കാതെയുള്ള പോക്ക് അധികം മുന്നോട്ടു പോകാൻ താൽപര്യമില്ല എന്നതിന്റെ സൂചനയാണ്.

∙ വിമർശനം

നിങ്ങൾ ചെയ്യുന്നതിലെ തെറ്റുകള്‍ കണ്ടെത്താനും വിമർശിക്കാനും മാത്രം ശ്രമിക്കുന്നത് ബന്ധത്തിലെ ദൗർബല്യം വ്യക്തമാക്കുന്നു. അഭിനന്ദിക്കുകയും പിന്തുണയ്ക്കുകകയും ചെയ്യാതെ വിമർശനം മാത്രം ചൊരിയുന്ന ആൾ നിങ്ങളെ ഒരു ശല്യമായാകും കരുതുന്നത്. 

∙ ഭാവി

നിങ്ങളുടെ പ്രണയം നഷ്ടമാകരുതെന്നും അതിനെ മൂല്യമുള്ള ഒന്നായും കണക്കാക്കുന്നു. എന്നാല്‍ പ്രണയത്തിന്റെ മുന്നോട്ടു പോകും തോറും ആശങ്കളെല്ലാം വെടിഞ്ഞ്, എന്തെങ്കിലും ആകട്ടെ എന്ന രീതിയിൽ മുന്നോട്ടു പോകുന്ന വ്യക്തി  നിങ്ങൾ ഒപ്പമുണ്ടാകണമെന്ന് ഇപ്പോൾ ആഗ്രഹിക്കുന്നുണ്ടാവില്ല.

∙ മുഖം തിരിക്കൽ

സ്നേഹം, പ്രണയവുമൊക്കെ പ്രകടിപ്പിക്കാനുള്ളതാണ്. ലാളനകളും നല്ല വാക്കുകളും ഒന്നിച്ചുള്ള യാത്രകളും നിങ്ങൾ ആഗ്രഹിക്കുകയും എന്നാൽ അതറിയുമെങ്കിലും പങ്കാളി അതിനോടെല്ലാം മുഖം തിരിക്കുകയുമാണോ ? എങ്കിൽ അയാൾ നിങ്ങൾക്ക് അത്ര പ്രാധാന്യം നൽകുന്നില്ലെന്ന് തിരിച്ചറിയുക. 

English Summary : Signs that you should get a divorce or break up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com